
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മെയ് 17ന് ബാഗ്ദാദില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാ ന് ഇറാഖി പ്രസിഡന്റ് ഡോ.അബ്ദുല്ലത്തീഫ് ജമാല്‍ റാഷിദിന്റെ ഔദ്യോഗിക ക്ഷണം അറിയിക്കാന്‍ യുഎഇയിലെത്തിയതായിരുന്നു ഫുആദ് മുഹമ്മദ് ഹുസൈന്.
അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും രണ്ടു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ പരസ്പര താല്പര്യങ്ങള് നിറവേറ്റുന്നതിനായി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദും ഫുആദ് മഹമ്മദും ചര്‍ച്ച നടത്തി. എല്ലാവരുടെയും ഗുണത്തിനായി മേഖലയില്‍ സമാധാനം,സ്ഥിരത,സഹകരണം എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഗൗരവമായി കണ്ടു. നിരവധി പ്രാദേശിക,അന്തര്‍ദേശീയ സംഭവവികാസങ്ങളും പരസ്പരം ആശങ്കയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയീഭവിച്ചു.
യുഎഇ-ഇറാഖ് ബന്ധങ്ങളുടെ ആഴം ഓര്‍മിപ്പിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറാഖിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും സ്ഥിരതയും വളര്‍ച്ചയും സമൃദ്ധിയുമുണ്ടാകട്ടെ എന്ന് ആശംസിച്ചു. അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,അല്‍ ദഫ്ര മേഖല ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ ന്, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബി ന് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്,വ്യവസായ,നൂതന,സാങ്കേതിക മന്ത്രി ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍, സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മറര്,ഇറാഖി പ്രതിനിധി സംഘത്തിലെ നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍,ഉദ്യോഗസ്ഥര്‍,അംഗങ്ങള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.