
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഖസര്‍ അല്‍ ബഹറില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും
അബുദാബി: പെരുമാറ്റ കൈമാറ്റ സമ്മേളനത്തിന് ബിഹേവിയറല്‍ എക്സ്ചേഞ്ച് (ബിഎക്സ് 2025) അബുദാബിയിലെ ഖസര്‍ അല്‍ ബഹറില്‍ ഉജ്വല തുടക്കം. വികസന കാര്യ ഓഫീസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിനെത്തിയ പ്രതിനിധികളെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. ‘ബിഹേവിയറല്‍ സയന്‍സിലെ പുതിയ അതിര്‍ത്തികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. ലോകത്തെ സാമൂഹിക വികസനങ്ങളെ പിന്തുണയ്ക്കുന്നതിന് പോസിറ്റീവ് പെരുമാറ്റങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് സമ്മളന ലക്ഷ്യം. വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം,കാലാവസ്ഥാ പ്രവര്‍ത്തനം,സുസ്ഥിരത തുടങ്ങിയ വികസന കേന്ദ്രീകൃത മേഖലകളിലെ വിജയത്തിന് സമൂഹത്തിലെ ഇടപെടല്‍,പിന്തുണ, പോസിറ്റീവിറ്റി എന്നിവ അനിവാര്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന ഘടകമായി സമൂഹത്തില്‍ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയാണ് സമ്മേളനം അടയാളപ്പെടുത്തുന്നതെന്നും പ്രസിഡന്റ് ഓര്‍മിപ്പിച്ചു.
യുഎഇയുടെ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാഷ്ട്രപതിക്ക് നന്ദി നേര്‍ന്നു. വിവിധ മേഖലകളില്‍ രാജ്യത്തിന്റെ തുടര്‍ച്ചയായ വികസനത്തെ പ്രതിനിധികള്‍ പ്രശംസിക്കുകയും ചെയ്തു.