
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: ദാവൂദി ബോറ സമൂഹത്തിലെ സുല്‍ത്താന്‍ മുഫദ്ദല്‍ സൈഫുദ്ദീനും പ്രതിനിധി സംഘത്തിനും അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സ്വീകരണം. ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നതിനാണ് സംഘം പ്രസിഡന്റിനെ സന്ദര്‍ശിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാനുഷിക സംരംഭങ്ങളെയും മൂല്യങ്ങളും സംഭാഷണവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും സുല്‍ത്താന്‍ സൈഫുദ്ദീന് പ്രശംസിച്ചു. ശക്തവും ഉള്‍ക്കൊള്ളുന്നതും പ്രതിരോധ ശേഷിയുള്ളതുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്,നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.