
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ വസതിയില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. ഇരുരാഷ്ട്ര നായകരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ യുഎഇയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ജനങ്ങളുടെ ക്ഷേമത്തെയും കുറിച്ച് സൗഹൃദ സംഭാഷണം നടന്നു. രണ്ട് രാജ്യങ്ങളുടെയും വികസന മുന്‍ഗണനകളെയും സുസ്ഥിര അഭിവൃദ്ധിയെയും പിന്തുണയ്ക്കുന്നതിനായി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഭരണാധികാരികള്‍ ആവര്‍ത്തിച്ചു. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്്നൂന്‍ അല്‍ നഹ്യാന്,ഇരു രാജ്യങ്ങളിലെയും നിരവധി ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.