
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: യുഎഇ പ്രോ ലീഗ് അവാര്‍ഡിന്റെ അന്തിമ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. ഈ മാസം ഒമ്പതിന് എമിറേറ്റ്സ് പാലസ് മന്ദാരിന്‍ ഓറിയന്റലിലാണ് യുഎഇ പ്രോ ലീഗ് അവാര്‍ഡ്ദാനം നടക്കുന്നത്. സീസണിലെ മികച്ച കളിക്കാരനുള്ള ഗോ ള്‍ഡന്‍ ബോളിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ കല്‍ബയില്‍ നിന്നുള്ള മെഹ്ദി ഗയേദി,ഷബാബ് അല്‍ അഹ്ലിയില്‍ നിന്നുള്ള സര്‍ദാര്‍ അസ്മൂം, ഷാര്‍ജയില്‍ നിന്നുള്ള കയോ ലൂക്കാസ് എന്നിവരാണുള്ളത്.
മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോയ് അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ അല്‍ വഹ്ദയില്‍ നിന്നുള്ള ബ്രഹിമ ദിയാറ,ഷബാബ് അല്‍ അഹ്ലിയില്‍ നിന്നുള്ള ഗില്‍ഹെര്‍മെ ഡാ സില്‍വ,അല്‍ വാസല്യില് നിന്നുള്ള സിയാക്ക സിദിബെ എന്നിവരുണ്ട്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് അവാര്‍ഡിനായുള്ള ലിസ്റ്റില്‍ അല്‍ ജാസിറയില്‍ നിന്നുള്ള അലി ഖാസിഫ്,ഷാര്‍ജയില്‍ നിന്നുള്ള അദേല്‍ അല്‍ഹൊസാനി,ഷബാബ് അല്‍ അഹ്ലിയില്‍ നിന്നുള്ള ഹമദ് അല്മെക്ബാലി എന്നിവരാണുള്ളത്.
മികച്ച പരിശീലകനുള്ള ദി ലീഡര്‍ വിഭാഗത്തില്‍ ഷബാബ് അല്‍ അഹ്ലിയുടെ പരിശീലകന് പൗലോ സൂസ,അല്‍ വാസിലിന്റെ മിലോസ് മിലോജെവിച്ച്,ഷാര്‍ജയില്‍ നിന്നുള്ള ഒലാരോയി കോസ്മിന്‍ എന്നിവരാണുള്ളത്. ഫാന്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ അല്‍ ജാസിറയില്‍ നിന്നുള്ള മുഹമ്മദ് എല്‍നെനി, അല്‍ വാഹ്ദയില് നിന്നുള്ള ലൂക്കാസ് പിമെന്റ, അല്‍ വാസിലില്‍ നിന്നുള്ള ഫാബിയോ ഡി ലിമ എന്നിവര്‍ ഉള്‍പ്പെടുന്നു. മികച്ച ഗോള്‍ അവാര്‍ഡിനുള്ള നോമിനികള്‍ അല്‍ ഐന്‍ എഫ്സിയില്‍ നിന്നുള്ള സൗഫിയാന്‍ റഹിമി, അല്‍ ജാസിറ എഫ്സിയില്‍ നിന്നുള്ള നബില്‍ ഫെകിര്‍, അല്‍ വാഹ്ദ എഫ്സിയില്‍ നിന്നുള്ള ഒമര്‍ ക്രിബിന് എന്നിവരാണ്.
പ്രൊഫഷണല്‍ എക്സലന്‍സ് ഇന്‍ ക്ലബ്ബ് ലൈസന്‍സിങ് അവാര്‍ഡിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ അല്‍ ഐന്‍, അല്‍ ജാസിറ,അല്‍ വഹ്ദ എന്നിവരുമുണ്ട്. ഫാ ന്‍സ് ലീഗ് അവാര്‍ഡിനുള്ള ഷോര്‍ട്ട്ലിസ്റ്റില്‍ അല്‍ വാസല്‍ എഫ്സി,അല്‍ ഐന്‍ എഫ്സി,അല്‍ ജാസിറ എഫ്സി എന്നീ ക്ലബ്ബുകളാണുള്ളത്.