
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
ദുബൈ: എഐ സന്നദ്ധതയില്‍ വളരുന്ന ആഗോള സമ്പദ് വ്യവസ്ഥകളില്‍ മുന്‍നിരയില്‍ യുഎഇ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ(ബിസിജി) എഐ പള്‍സ്: മാപ്പിങ് ദി റീജിയണ്സ് റെഡിനസ് ഫോര്‍ എഐഡ്രൈവണ് ഫ്യൂച്ചര്‍’ റിപ്പോര്‍ട്ടിലാണ് യുഎഇയുടെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ദുബൈയില്‍ നടക്കുന്ന എഐ വാരാചരണത്തോടനുബന്ധിച്ചു നടന്ന എഐ അസംബ്ലിയിലാണ് ബിസിജിയുടെ 2024 എഐ മെച്യൂരിറ്റി മാട്രിക്സിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സഊദി അറേബ്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 31 സമ്പദ്വ്യവസ്ഥകള്ക്കൊപ്പം യുഎഇയും എഐ ‘മത്സരാര്‍ത്ഥി’ പദവി നേടിയിട്ടുണ്ട്. മെച്യൂരിറ്റി മാട്രിക്സ് എഐ സന്നദ്ധതയെ അടിസ്ഥാനമാക്കി താഴെ നിലയിലുള്ള എഐ എമര്ജന്റുകള്,പ്രാക്ടീഷണര്‍മാര്‍,മത്സരാര്‍ത്ഥികള്‍,ഉയര്‍ന്ന തലത്തിലുള്ള പയനിയര്‍മാര്‍ എന്നീ ക്രമത്തില്‍ നാലു വിഭാഗങ്ങളിലാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ഖത്തര്‍,കുവൈത്ത്,ഒമാന്‍,ബഹ്റൈന്‍ എന്നിവയുള്‍പ്പെടെ മറ്റു ജിസിസി രാജ്യങ്ങള്‍ എഐ പ്രാക്ടീഷണര്‍മാരുടെ വിഭാഗത്തില്‍ സ്ഥാനം നേടി.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മുതലെടുക്കുന്നതിലൂടെയും സാമ്പത്തിക ദര്‍ശനങ്ങളില്‍ എഐ സംയോജനത്തെ പിന്തുണയ്ക്കുന്ന തന്ത്രപരമായ സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും മറ്റ് ആഗോള എഐ പങ്കാളികള്‍ക്കിടയില്‍ മുന്‍ നിരയിലെത്താന്‍ യുഎഇ തയാറെടുത്തുവെന്ന് ബിസിജി മാനേജിങ് ഡയരക്ടറും പങ്കാളിയുമായ ഡോ.അക്രം അവാദ് പറഞ്ഞു. ‘പ്രധാന സൂചകങ്ങള്‍ യുഎഇയുടെ എഐയോടുള്ള ദീര്‍ഘവീക്ഷണ സമീപനത്തെ വ്യക്തമാക്കുന്നു. ‘സ്വകാര്യ മേഖലയിലെ ഇടപെടലും നിക്ഷേപവും മുന്നോട്ട് കൊണ്ടുപോകുന്നതും,ആഗോള നവീകരണ തലങ്ങളിലേക്ക് ഗവേഷണ വികസന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതും തദ്ദേശീയ എഐ പ്രതിഭാ കൂട്ടായ്മ വികസിപ്പിക്കുന്നതും ആഗോള എഐ മുന്‍നിരാ രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുമെന്ന് ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നും എഐ ‘പയനിയര്‍’ പദവിയിലേക്കുള്ള യുഎഇയുടെ യാത്രയെ ഇത് വേഗത്തിലാക്കുമെന്നും ഇതിലൂടെ ദേശീയ തലത്തില്‍ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ വര്‍ധക്കുമെന്നും ബിസിജിയുടെ പങ്കാളിയും ഡയരക്ടറുമായ റാമി മൗര്‍ത്തദ പറഞ്ഞു.