അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി
ശൈഖ് സായിദ് ഫാല്‍ക്കണ്‍ റിലീസ് പ്രോഗ്രാമിന്റെ ഭാഗമായാണിത്

അബുദാബി: നാലാം ദശകത്തിലേക്ക് കടക്കുന്ന ശൈഖ് സായിദ് ഫാല്‍ക്കണ്‍ റിലീസ് പ്രോഗ്രാമിന്റെ ഭാഗമായി യുഎഇ 81 ഫാല്‍ക്കണുകളെ ഖസാകിസ്ഥാനിലെ കാട്ടിലേക്ക് തുറന്നുവിട്ടു. 53 പെരെഗ്രിന് ഫാല്‍ക്കണുകളെയും 28 സാക്കര്‍ ഫാല്ക്കണുകളെയുമാണ് തുറന്നുവിട്ടത്. 1995ല്‍ പ്രോഗ്രാം ആരംഭിച്ചതിനു ശേഷം സ്വതന്ത്രരാക്കുന്ന ഫാല്‍ക്കണുകളുടെ എണ്ണം ഇതോടെ 2,355 ആയി. വെറ്ററിനറി പരിശോധനകള്‍ക്കും തീവ്ര പരിശീലനത്തിനും ശേഷമാണ് ഇവയെ തുറന്നുവിട്ടത്. എല്ലാ ഫാല്ക്കണുകളിലും തിരിച്ചറിയല്‍ ലോഹ വളയങ്ങളും ഇലക്ട്രോണിക് ചിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ഫാല്‍ക്കണുകളില്‍ സൗരോര്‍ജ ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപഗ്രഹ ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിജീവന നിരക്ക്,വ്യാപനം,കുടിയേറ്റ മാര്‍ഗങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും പുനരധിവാസം,പരിശീലനം,വിടുതല്‍ രീതികള്‍ എന്നിവ വികസിപ്പിക്കുന്നതിനും ശാസ്ത്രീയ ഡാറ്റ ശേഖരിക്കുന്നതിനുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഖസാകിസ്ഥാന്‍ കാട്ടില്‍ ഫാല്‍ക്കണിനെ തുറന്നുവിടുന്നത്. കസാക്കിസ്ഥാന്‍,റഷ്യ ,ചൈന,മംഗോളിയ,അയല്‍ രാജ്യങ്ങള്‍ എന്നിവയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുന്നവയാണ് ഇവയുടെ ദേശാടന അതിരുകള്‍. ഈ പ്രദേശങ്ങളില്‍ പരുക്കന്‍ പര്‍വതങ്ങളും വിശാലമായ സമതലങ്ങളുമൂണ്ട്. ഇത് ഫാല്‍ക്കണുകള്‍ക്ക് ധാരാളം ഇര നല്കുന്ന ഇടങ്ങളാണ്. ഫാല്‍ക്കണുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രകൃതിദത്ത ആവാസ വ്യവസ്ഥകള്‍,സുസ്ഥിരമല്ലാത്ത പ്രജനന രീതികള്‍,കാലാവസ്ഥാ വ്യതിയാനം,വംശനാശ ഭീഷണി നേരിടുന്ന മറ്റു ഘടകങ്ങള്‍ എന്നിവയെ അപകടത്തിലാക്കി മനുഷ്യ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ അപകടസാധ്യതകളില്‍ നിന്ന് അവയെ സംരക്ഷിക്കാനുമാണ് യുഎഇ പദ്ധതി നടപ്പാക്കുന്നത്.