
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: ചെങ്കടലില്‍ ഹൂത്തി വിമതര്‍ ആക്രമിച്ച ബ്രിട്ടീഷ് കപ്പല്‍ ‘മാജിക് സീസി’ല്‍’ നിന്ന് 22 പേരെ യുഎഇ രക്ഷപ്പെടുത്തി. ഹൂത്തി ആക്രമണത്തില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് അബുദാബി പോര്‍ട്ട്സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള യുഎഇയുടെ സഫ ബ്രീസ് കപ്പലില്‍ അതിവേഗമെത്തിയ സുരക്ഷാ സേനയാണ് 22 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയത്. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയതിനാലാണ് സംഘത്തിന് വേഗത്തില്‍ പ്രതികരിക്കാനായാതും ഇത്രയും പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതും.
സുരക്ഷാ ജീവനക്കാരും മറ്റു ജീവനക്കാരുമുള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും യുഎഇ സംഘം രക്ഷപ്പെടുത്തി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ)യുമായും മറ്റു അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായും പൂര്‍ണ ഏകോപനത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം (മോഫ) പ്രസ്താവനയില്‍ പറഞ്ഞു. ഓപ്പറേഷനില്‍ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും ശ്രദ്ധാപൂര്‍വ്വം പാലിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഡ്രോണുകള്‍,ബാലിസ്റ്റിക്,ക്രൂയിസ് മിസൈലുകള്‍,ആളില്ലാ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് മാജിക് സീസിനെ ലക്ഷ്യമിട്ടതായി യെമനിലെ ഹൂത്തി വിമതര്‍ അവകാശപ്പെട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇ രക്ഷാപ്രവര്‍ത്തനം നടത്തിയത്.