
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: റഷ്യയും ഉക്രെയ്നും തമ്മില്‍ നടക്കുന്ന രൂക്ഷമായ യുദ്ധസാഹചര്യത്തില്‍ സമാധാനപരമായി തടവുകാരെ കൈമാറുന്ന കാര്യത്തില്‍ വീണ്ടും യുഎഇയുടെ ഇടപെടല്‍. റഷ്യന്‍ ഫെഡറേഷനും ഉക്രെയ്ന് റിപ്പബ്ലിക്കും തമ്മിലുള്ള യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചു. ഇത്തവണ ഇരുവശത്തുനിന്നും 146 പേര് വീതം 292 തടവുകാരെയാണ് കൈമാറിയത്. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 4,641 ആയി. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരണത്തിന് വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചു. ഇത് യുഎഇയിലുള്ള അവരുടെ വിശ്വാസത്തെയും റഷ്യയും ഉക്രെയ്നും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതില്‍ അവര്‍ക്കുള്ള പങ്കിനെ വിലമതിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നു. ഈ പതിനേഴാമത് മധ്യസ്ഥതയുടെ വിജയം യുഎഇയും ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കൂടാതെ, ഉക്രെയ്നിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കൈവരിക്കുന്നതിനും ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളുടെയും വിജയം ഉറപ്പാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ച് ഉറപ്പിച്ചു.