
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 1:35 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.15 മുതല്‍ രാവിലെ 11 വരെയുമായിരിക്കും ക്ലാസുകള്‍
അബുദാബി : യുഎഇയില്‍ ചൂട് കഠിനമായതോടെ സ്കൂളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്താണ് സമയമാറ്റം. തിങ്കളാഴ്ച മുതല്‍ മിക്ക സ്കൂളുകളും പുതുക്കിയ ടൈംടേബിള്‍ പിന്തുടരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:15 മുതല്‍ ഉച്ചയ്ക്ക് 1:35 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7.15 മുതല്‍ രാവിലെ 11 വരെയുമായിരിക്കും ക്ലാസുകളെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളമുള്ള മുഴുവന്‍ സ്കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അക്കാദമിക് മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ പഠന ചട്ടക്കൂടുമായി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. അതേസമയം സ്കൂള്‍ ഭരണസമിതികള്‍ വ്യക്തമായ ഹാജര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കൂള്‍ ഗേറ്റുകള്‍ രാവിലെ 7 മണിക്ക് തുറന്ന് 7:30ന് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകി എത്തുന്നവരെ സ്കൂള്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി രക്ഷിതാവ് കാരണങ്ങള്‍ ബോധ്യപ്പെടുത്തണം. സമയനിഷ്ഠ അതീവ പ്രാധാന്യമുള്ളതാണെന്നും വിദ്യാര്‍ഥികളുടെ അച്ചടക്കത്തിലും അക്കാദമിക് പ്രകടനത്തിലും അത് ഏറെ സ്വാധീനം ചെലുത്തുന്നുവെന്നും അഡ്മിനിസ്ട്രേറ്റര്‍മാര്‍ പറഞ്ഞു. വീടുകളില്‍ പുതിയ ടൈം ഷെഡ്യൂള്‍ നടപ്പാക്കുകയും വിദ്യാര്‍ഥികള്‍ തടസങ്ങളില്ലാതെ അവരുടെ അക്കാദമിക് പുരോഗതി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്നും അഡ്മിനിസ്ട്രേറ്റര്‍മാര്‍ പുതിയ ഷെഡ്യൂളിനെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സ്കൂള്‍ ഭരണസമിതികള്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. പൊതു,സ്വകാര്യ സ്കൂളുകളിലെ അക്കാദമിക് കൗണ്‍സിലര്‍മാര്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്രമായ പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് പ്രക്രിയകളിലൂടെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നയിക്കാനുള്ള കൗണ്‍സിലര്‍മാരുടെ കഴിവ് പരിപോഷിപ്പിക്കുകയാണ് ഇതിലൂടെ വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്.