
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: വീണ്ടുമൊരു കൊടും വേനല്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചൂടില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് യുഎഇ പദ്ധതികള്‍ ആവിഷ്കരിച്ചു. പള്ളികളിലും പൊതു ഇടങ്ങളിലും പ്രത്യേക തണല്‍ പ്രദേശങ്ങള്‍ ഒരുക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആവശ്യമായ സംരക്ഷണം നല്കാന് ഇതിലൂടെ കഴിയും. പള്ളികളില്‍ ആരാധനയ്ക്കായി എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും തണുപ്പും സുഖകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കനോപ്പികളും മറ്റു തണല്‍ സംവിധാനങ്ങളും സ്ഥാപിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനകം തന്നെ നിരവധി സ്ഥലങ്ങളില്‍ ഈ സംരംഭം തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് രാജ്യത്തുടനീളം വിപുലീകരിക്കാനാണ് പദ്ധതി.