
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അടുത്ത വര്‍ഷം ചന്ദ്രനിലേക്ക് റാഷിദ് 2 റോവര്‍ ദൗത്യവുമായി യുഎഇ ബഹിരാകാശ യജ്ഞത്തില്‍ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തിന്റെ ചാന്ദ്ര ദൗത്യ ഭാഗമായി ചന്ദ്രന്റെ മറുവശത്ത് ‘റാഷിദ് 2 റോവര്‍’ വിന്യസിക്കുന്നതിനായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) അമേരിക്കന്‍ ആസ്ഥാനമായുള്ള ഫയര്‍ഫ്ളൈ എയ്റോസ്പേസുമായി കരാറില്‍ ഒപ്പുവച്ചു. ഇതോടെ യുഎഇയുടെ ബഹിരാകാശ ലക്ഷ്യങ്ങള്‍ക്ക് പുതിയ ഊര്‍ജം കൈവന്നിരിക്കുകയാണ്. കരാര്‍ പ്രകാരം റാഷിദ് 2 റോവര്‍ വിന്യസിക്കുന്നതിന് ഫയര്‍ഫ്ളൈ എയ്റോസ്പേസ് ചാന്ദ്ര ലാന്‍ഡര്‍ നല്‍കും. എലിട്ര ഡാര്‍ക്ക് ഓര്‍ബിറ്റല്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫയര്‍ഫ്ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡറില്‍ റാഷിദ് 2 റോവര്‍ ചന്ദ്രന്റെ മറുവശത്ത് വിന്യസിക്കും.
അതോടൊപ്പം അടുത്തവര്‍ഷം റാഷിദ് 2 റോവര്‍ ബ്ലൂ ഗോസ്റ്റ് മിഷന് 2ല്‍ ചേരും. ഇത് ഓസ്ട്രേലിയ,യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ),നാസ എന്നിവയില്‍ നിന്നുള്ള പേലോഡുകള്‍ക്കൊപ്പം ഫയര്‍ഫ്ളൈ എയ്റോസ്പേസിന്റെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമാണ്. ‘ചന്ദ്രന്റെ മറുവശത്ത് പര്യവേക്ഷണം നടത്താനുള്ള യുഎഇയുടെ ദൗത്യം ചന്ദ്ര പര്യവേക്ഷണത്തിന്റെ അതിര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കരാര്‍ ഒപ്പുവച്ച ശേഷം യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
‘ബഹിരാകാശത്ത് പുതിയ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുക മാത്രമല്ല, പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യരാശിയുടെ ഗ്രാഹ്യതയിലേക്ക് സംഭാവന നല്കുന്ന അര്‍ത്ഥവത്തായ അറിവ് സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫയര്‍ഫ്ളൈ എയ്റോസ്പേസുമായുള്ള കരാര്‍ രാജ്യത്തിന്റെ ദീര്‍ഘകാല ശാസ്ത്ര,ബഹിരാകാശ സാങ്കേതിക അഭിലാഷങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമാകുമെന്നും എംബിആര്‍എസ്സി പ്രസിഡന്റ് കൂടിയായ ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഫയര്‍ഫ്ളൈയുടെ കുറ്റമറ്റ ചന്ദ്രനിലെ ലാന്‍ഡിങ്ങിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി യുഎഇയുമായി സഹകരിക്കാനും ചന്ദ്രന്റെ മറുവശത്തേക്കുകൂടി പുതിയ ദൗത്യം വികസിപ്പിക്കാനും ധാരണയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫയര്‍ഫ്ളൈ എയ്റോസ്പേസ് സിഇഒ ജേസണ്‍ കിം പറഞ്ഞു.