
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇ പ്രഖ്യാപിച്ച സ്വകാര്യവത്കരണം സ്വകാര്യ മേഖലയില്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജൂലൈ ഒന്നു മുതല്‍ പരിശോധന ആരംഭിക്കും. ഇമാറാത്തി ജീവനക്കാരെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും ആവശ്യമായ വിഹിതം സ്ഥിരമായി നല്കുന്നുണ്ടോ എന്നതുമുള്‍പ്പെടെയുള്ള മറ്റ് അനുബന്ധ കാര്യങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്നും മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം(മൊഹ്റെ) അധികൃതര്‍ പരിശോധിക്കും. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ 2025ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ 30നകം പൂര്‍ത്തിയാക്കണം. വെദഗ്ധ്യമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ കുറഞ്ഞത് ഒരു ശതമാനം വര്‍ധനവ് കൈവരിക്കേണ്ടതുണ്ട്.
സ്ഥാപനങ്ങള്‍ അവരുടെ ആകെ തൊഴിലാളികളില്‍ ഇമാറാത്തികളുടെ എണ്ണം പ്രതിവര്‍ഷം രണ്ടു ശതമാനം നിര്‍ബന്ധമായും വര്‍ധിപ്പിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ ഒരു ശതമാനവും എന്ന രീതിയിലാണ് വര്‍ധനവ് നടപ്പാക്കേണ്ടത്. ഇതു പ്രകാരം കമ്പനികള്‍ ജൂണ്‍ 30നകം വൈദഗ്ധ്യമുള്ള തസ്തികകളില്‍ 7 ശതമാനവും ഡിസംബര്‍ 31നകം 8 ശതമാനവും എമിറേറ്റൈസേഷന്‍ നിരക്കില്‍ എത്തണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഓരോ ഇമാറാത്തിയുടെയും എണ്ണത്തിനനുസരിച്ച് ആയിരക്കണക്കിന് ദിര്‍ഹം വീതം പ്രതിമാസം പിഴ ചുമത്തും. 2026 അവസാനത്തോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ വൈദഗ്ധ്യമുള്ള തസ്തികകളില്‍ 10 ശതമാനം സ്വദേശിവത്കരണം കൈവരിക്കുക എന്നതാണ് ദേശീയ ദൗത്യം. ‘വ്യാജ സ്വദേശിവല്‍ക്കരണം’ അല്ലെങ്കില്‍ ലക്ഷ്യങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ പോലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
‘2022 മധ്യത്തിനും 2025 ഏപ്രിലിനും ഇടയില്‍ സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും ലംഘിച്ചതായി കണ്ടെത്തിയ ഏകദേശം 2,200 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 2025 ഏപ്രില്‍ അവസാനത്തോടെ സ്വകാര്യ മേഖലയിലെ 28,000 കമ്പനികളിലായി 136,000ത്തിലധികം ഇമാറാത്തികള്‍ ജോലി ചെയ്യുന്നതായുള്ള അത്ഭുതരകരമായ നാഴികക്കല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നതെന്ന് ‘മൊഹ്റെ’ നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
യുഎഇയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ വിപണിയില്‍ തങ്ങള്‍ കണ്ട ശ്രദ്ധേയമായ പ്രകടനവും സ്വകാര്യമേഖല കമ്പനികള്‍ക്ക് അവരുടെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. അസാധാരണമായ എമിറേറ്റൈസേഷന്‍ ഫലങ്ങള്‍ കൈവരിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൊഹ്റെ സേവന ഫീസില്‍ 80 ശതമാനം വരെ ഇളവുകളും സര്‍ക്കാര്‍ സംഭരണ സംവിധാനത്തിലേക്കുള്ള മുന്‍ഗണനാ പ്രവേശനവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്വദേശിവത്കരണം പൂര്‍ണമായും നടപ്പാക്കുന്ന കമ്പനികള്‍ക്ക് ‘മൊഹ്റെ’ വാഗ്ദാനം ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍.