
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
ദുബൈ: പൊതു കമ്പനി ബോര്‍ഡുകളിലെ വനിതാ പ്രാതിനിധ്യത്തില്‍ ജിസിസി രാജ്യങ്ങളില്‍ യുഎഇ മുന്നില്‍. ഹെരിയറ്റ്വാട്ട് സര്‍വകലാശാല പുറത്തിറക്കിയ പട്ടികയില്‍ 14.8 ശതമാനവുമായാണ് യുഎഇ ഒന്നാമതെത്തിയത്. 1,248 ബോര്‍ഡ് സീറ്റുകളില്‍ 185 എണ്ണം ഇവിടെ വനിതകള്‍ക്കുള്ളതാണ്. 2024ല്‍ ഇത് 10.8 ശതമാനമായിരുന്നു. ഈ വര്‍ഷം 37% വര്‍ധനവ്. ബഹ്റൈന്‍ 8.5%(353 സീറ്റുകളില്‍ 30) രണ്ടും ഒമാന്‍ 6.6% (849 സീറ്റുകളില്‍ 56) മൂന്നും സ്ഥാനങ്ങളിലാണ്. കുവൈത്ത് 5.5%,സഊദി അറേബ്യ 2.9%,ഖത്തര്‍ 2.8% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍.