
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: ഉപയോഗിച്ച ടയറുകള്‍ അസംസ്കൃത വസ്തുക്കളാക്കി പുനരുത്പാദിപ്പിക്കുന്നതിന് യുഎഇയില്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. വ്യവസായ,അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രാലയത്തിലെ സ്റ്റാന്‍ഡേര്‍ഡ്സ് ആന്റ് റെഗുലേഷന്‍സ് അസി.അണ്ടര്‍ സെക്രട്ടറി ഡോ.ഫറാ അല്‍ സറൂണിയാണ് അബുദാബി സുസ്ഥിര വാരത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വ്യാവസായിക കാര്യക്ഷമത വര്‍ധിപ്പിക്കാനും സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. പരമ്പരാഗത വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനും നിര്‍മാണ വ്യവസായങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നതിനും യുഎഇയില്‍ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക ചട്ടക്കൂട് ആരംഭിക്കാനും മന്ത്രാലയം തയാറെടുക്കുകയാണെന്നും അല്‍ സറൂണി വ്യക്തമാക്കി.