
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അമ്മാന്: ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഒമ്പതാമത് ഏഷ്യന്‍ ജിയുജിറ്റ്സു ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തിലും യുഎഇക്ക് മെഡല്‍ കൊയ്ത്ത്. അണ്ടര്‍ 21 വിഭാഗത്തില്‍ യുഎഇ പത്ത് മെഡലുകളുമാണ് വാരിക്കൂട്ടിയത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ യുഎഇയുടെ ആകെ മെഡലുകള്‍ 22 ആയി. ഇമാറാത്തി താരങ്ങള്‍ മികച്ച പ്രകടനങ്ങളാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവച്ചത്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്നലെ യുഎഇ നേടിയത്. മറിയം അല്‍ അലി(45 കി.ഗ്രാം),റാഷിദ് മുഹമ്മദ് അല്‍ഷെഹി (56 കി.ഗ്രാം),അമ്മാര്‍ അല്‍ ഹൊസാനി(94 കി.ഗ്രാം) എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്. ആയിഷ അല്‍ഷംസി (45 കി.ഗ്രാം),അലനൂദ് അല്‍ഹര്‍ബി(48 കി.ഗ്രാം) എന്നിവര്‍ വെള്ളി മെഡലുകള്‍ നേടി. അലനൂദ് അല്‍ഹൊസാനി (57 കി.ഗ്രാം),റാഷിദ് അല്‍ ഹൈമൈനി(+94 കി.ഗ്രാം),സഈദ് അല്‍നുഐമി(62 കി.ഗ്രാം), അഹമ്മദ് ആന്‍ഡീസ് (69 കി.ഗ്രാം),ഫഹദ് അല്‍ഹമ്മദി (77 കി.ഗ്രാം) എന്നിവര്‍ വെങ്കലവും നേടി.അമ്മാനിലെ യുഎഇ എംബസി ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്സ് ഹമദ് അല്‍ മത്രൂഷി,യുഎഇ നയതന്ത്ര സംഘാംഗങ്ങളായ ഖാലിദ് അല്‍ അലി,ഐഷ അല്‍ ഷെഹി എന്നിവരുള്‍പ്പെടെ നിരവധി യുഎഇ പ്രമുഖര്‍ പ്രകടനം കാണാനെത്തിയിരുന്നു.
‘ഈ നേട്ടം താരങ്ങളുടെ സാങ്കേതിക പക്വതയും മാനസിക ശ്രദ്ധയും മികച്ച മത്സരാര്‍ത്ഥികള്‍ക്കെതിരെ വിജയിക്കാനുള്ള അവരുടെ കഴിവുമാണ് ചാമ്പ്യന്‍ഷിപ്പിലുടനീളം പ്രകടമായതെന്ന് യുഎഇ ജിയുജിറ്റ്സു ഫെഡറേഷന് ബോര്‍ഡ് അംഗം യൂസഫ് അബ്ദുല്ല അല്‍ ബത്രാന്‍ പറഞ്ഞു.