
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
അബുദാബി: യുഎഇയും യുഎസും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം അഞ്ച് പതിറ്റാണ്ടിലേറെയായി വിവിധ മേഖലകളിലായി നിലനില്‍ക്കുന്ന സഹകരണത്തില്‍ അധിഷ്ഠിതമാണെന്നും ഇത് ഇരു രാജ്യങ്ങളുടെയും വികസനവും സമൃദ്ധിയും വളര്‍ത്തിയെടുക്കുന്നുവെന്നും അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന്. അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സന്ദര്‍ശനമെന്നും ശൈഖ് തഹ്്നൂന്‍ കൂട്ടിച്ചേര്‍ത്തു.