
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ഹേഗ്: യുഎഇക്കെതിരെ സുഡാനീസ് സായുധ സേന (എസ്എഓഫ്) ഫയല്‍ ചെയ്ത കേസ് തള്ളിയ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു. വ്യക്തമായ അധികാര പരിധിയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കോടതി കേസ് തള്ളിയത്. ഈ തീരുമാനത്തോടെ കോടതിയുടെ പട്ടികയില്‍ നിന്ന് കേസ് നീക്കം ചെയ്യുകയും നടപടികള്‍ ഔപചാരികമായി അവസാനിപ്പിക്കുകയും ചെയ്തു.
കേസ് തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു എന്ന വസ്തുതയുടെ വ്യക്തവും നിര്‍ണായകവുമായ സ്ഥിരീകരണമാണ് ഈ തീരുമാനത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി അസി.മന്ത്രിയും യുഎഇ സഹഏജന്റുമായ റീം കെറ്റൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും കോടതിയെ സഹായിക്കാനുള്ള സുഡാന് സായുധ സേനയുടെ ശ്രമത്തെ ശക്തമായി നിരാകരിക്കുന്നതാണ് കോടതിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ ഈ തീരുമാനം വളരെക്കാലമായി തങ്ങള്‍ക്ക് വ്യക്തമാണ്. ഇതു വീണ്ടും സ്ഥിരീകരിക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്. സുഡാന് സായുധ സേനയുടെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.
സ്വന്തം പ്രവര്‍ത്തനങ്ങളില്‍ നിന്നും സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുഡാന് സായുധ സേന കെട്ടിച്ചമച്ച കഥകളാണിത്. ഇവ ഓരോന്നിനെയും യുഎഇ നിരന്തരം എതിര്‍ത്തിട്ടുണ്ട്. സുഡാന്റെ വിനാശകരമായ ആഭ്യന്തര യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മുന്‍വ്യവസ്ഥകളില്ലാതെ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ക്ക് പ്രതിജ്ഞാബദ്ധരാകാനും തടസങ്ങളില്ലാത്ത മാനുഷിക പ്രവേശനം അനുവദിക്കാനും യുഎഇ സുഡാന് സായുധ സേനയോട് ആവശ്യപ്പെട്ടു. സൈനിക നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമായി സിവിലിയന്‍ നയിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയ സുഗമമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നിര്‍ണായകമായി പ്രവര്‍ത്തിക്കുകയും അതിക്രമങ്ങള്‍ നടത്തുന്നവരെ പ്രതിരോധിക്കുകയും വേണം.
സുഡാനിലെ ജനതയ്ക്ക് സമാധാനപരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് കൂട്ടായ നടപടികളുമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് തങ്ങള്‍ പ്രാദേശിക,അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും കെറ്റൈറ്റ് കൂട്ടിച്ചേര്‍ത്തു.