
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
'നമ്മുടെ തൊഴിലാളികളെ ആദരിക്കുന്നു' എന്ന പ്രമേയത്തിലായിരുന്നു പരിപാടി
അബുദാബി: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ പൊതു,സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കാന്‍ രാജ്യമെമ്പാടും പരിപാടികള്‍ സംഘടിപ്പിച്ചു. ‘നമ്മുടെ തൊഴിലാളികളെ ആദരിക്കുന്നു’ എന്ന പ്രമേയത്തില്‍ നടന്ന ആദരം ചടങ്ങുകളില്‍ തൊഴിലാളികള്‍ക്ക് സമ്മാനങ്ങളും അവാര്‍ഡുകളും വിതരണം ചെയ്തു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ മികച്ച ജീവനക്കാരെ അംഗീകരിക്കുക,ജോലിക്കിടെ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ സന്ദര്‍ശിക്കുക തുടങ്ങിയ വിപുലമായ പരിപാടികളാണ് മെയ്ദിനാചരണത്തില്‍ നടന്നത്.
തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ ശക്തമായ സമര്‍പ്പണം അടയാളപ്പെടുത്തുന്നതായിരുന്നു ആശുപത്രി സന്ദര്‍ശനങ്ങള്‍. എല്ലാ തൊഴിലാളികള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ ജോലിയും ജീവിത സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ) വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ജോലിസ്ഥലത്തെ പരിക്കുകള്‍ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ അനുസരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്.
‘വി ദ യുഎഇ 2031’ എന്ന ലക്ഷ്യങ്ങളുടെയും രാജ്യത്തിന്റെ സാമ്പത്തിക അഭിലാഷങ്ങളുടെയും ഭാഗമായ തൊഴിലാളികളെ ആദരിക്കുന്നത് മന്ത്രാലയത്തിന്റെ പാരമ്പര്യമാണെന്ന് മൊഹ്രെയിലെ തൊഴില്‍ സംരക്ഷണ ആക്ടിങ് അസി.അണ്ടര്‍ സെക്രട്ടറി ദലാല്‍ അല്‍ ഷെഹ്ഹി പറഞ്ഞു. ‘ഈ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ധിപ്പിക്കുകയും അവര്‍ക്കിടയില്‍ സന്തോഷം പ്രോത്സാഹിപ്പിക്കുകയും യുഎഇ തൊഴില്‍ വിപണിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം ആധുനിക സമീപനങ്ങള്‍ തൊഴിലാളികളുടെ കഴിവുകളെ വിലമതിക്കുകയും ദേശീയ പുരോഗതിയെ പിന്തുണയ്ക്കുന്നതിന് എല്ലാ പങ്കാളികളുടെയും സഹകരണം വളര്‍ത്തുകയും ചെയ്യുന്നു. വിവിധ അവസരങ്ങളില്‍ തൊഴിലാളികളെ അംഗീകരിക്കുന്നത് യുഎഇ തൊഴില്‍ ഭൂപ്രകൃതിയുടെ നിര്‍വചനമായി മാറിയിട്ടുണ്ടെന്നും അല്‍ ഷെഹ്ഹി ചൂണ്ടിക്കാട്ടി. ഇത് സ്വത്വബോധം വളര്‍ത്തുകയും മേഖലയില്‍ കൂടുതല്‍ ഇടപെടലിന് പ്രചോദനം നല്‍കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ അനുകമ്പ,ബഹുമാനം,ചേര്‍ത്തുനിര്‍ത്തല്‍ എന്നീ അടിസ്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.