
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ദേശീയ സൈബര്‍ സുരക്ഷാ സ്ട്രാറ്റജി അവതരിപ്പിക്കാനൊരുങ്ങി യുഎഇ. രാജ്യത്തെ പുതിയ സൈബര്‍ സുരക്ഷാ തന്ത്രം ഈയാഴ്ച തന്നെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ (സിഎസ്സി) തലവന്‍ ഡോ.മുഹമ്മദ് അല്‍ കുവൈത്തി അറിയിച്ചു. നൂതന സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്നിവയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ച് വിവിധ മേഖലകളില്‍ വേഗത്തില്‍ മുന്നേറാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ദുബായില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് ഡോ.മുഹമ്മദ് അല്‍ കുവൈത്തി എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം വ്യക്തമാക്കിയത്.