
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
അബുദാബി: വിദ്യാഭ്യാസ,മാനവ വികസന,കുടുംബാസൂത്രണ നയങ്ങള്‍ ഏകീകരിക്കാന്‍ യുഎഇ പദ്ധതികളാവിഷ്കരിക്കുന്നു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ,വിദ്യാഭ്യാസ,മാനവ വിഭവശേഷി മന്ത്രിയും കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ആദ്യ സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി വിദ്യാഭ്യാസം,മാനവ വികസനം, കമ്മ്യൂണിറ്റി എന്നിവയുടെ ഏകീകൃത നയങ്ങള്‍ രൂപപ്പെടുത്താന്‍ കൗണ്‍സില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ശൈഖ് അബ്ദുല്ല പറഞ്ഞു.
കൗണ്‍സിലിന്റെ പുതിയ ഘടന യുഎഇ നേതൃത്വത്തിന്റെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കളമൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മന്ത്രാലയങ്ങള്‍ തയാറാക്കിയ രൂപരേഖ നടപ്പിലാക്കുന്നതിന് പദ്ധതി പങ്കാളികളുമായും സമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊൗന്നിപ്പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനുള്ള മന്ത്രാലയങ്ങളുടെ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല അഭിനന്ദിച്ചു. തന്ത്രപരമായി ചിന്തിക്കാനും നവീകരിക്കാനും, മുന്‍കയ്യെടുക്കാനും ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും തുടര്‍ച്ചയായ പഠനം സ്വീകരിക്കാനും കഴിവുള്ള മികച്ച സംഘങ്ങളെ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
അവസരങ്ങള്‍ കണ്ടെത്തുന്നതിനും നൂതനമായ ആശയങ്ങള്‍ രൂപീകരിക്കുന്നതിനും കൂടുതല്‍ സര്‍ഗാത്മകത ആവശ്യമാണ്. ഉത്പാദനത്തേക്കാള്‍ സ്വാധീനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കണം. യുഎഇയുടെ പുരോഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ടീം വര്‍ക്കും ഉത്തരവാദിത്തവും പുതിയ ആശയങ്ങളോടുള്ള തുറന്ന സമീപനവും അനിവാര്യമാണ്. ‘വിദ്യാഭ്യാസമാണ് വികസനത്തിന് പിന്നിലെ പ്രേരകശക്തി. ഇന്ന് നമുക്ക് വിദ്യാഭ്യാസ സമ്പ്രദായത്തലൂടെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി വ്യക്തിഗത വികസനവും സാമൂഹിക-കുടുംബ ശാക്തീകരണവും സമന്വയിപ്പിക്കാന്‍ കഴിയും. വികസിത സമൂഹങ്ങള്‍ വിജ്ഞാനത്തിന്റെ ഉറച്ച അടിത്തറയിലാണ് നിര്‍മിച്ചിരിക്കുന്നത്. മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിലും സമൂഹത്തെ ശാക്തീകരിക്കുന്നതിലും അതിന്റെ മൂല്യങ്ങളും സ്വത്വവും ഏകീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രവും സംയോജിതവുമായ ദേശീയ വിദ്യാഭ്യാസ,സാമൂഹിക സംവിധാനം നമുക്ക് വേണം. ഇത് വ്യക്തിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളും.
അബുദാബിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തു ചേര്‍ന്ന കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ശൈഖ മറിയം ബിന്ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്തു. നേതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ നയിക്കപ്പെടുന്ന കൗണ്‍സില്‍ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണെന്ന് ശൈഖ മറിയം പറഞ്ഞു. കഴിവുകള്‍ വര്‍ധിപ്പിക്കുകയും തുടര്‍ച്ചയായ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാനുഷിക കേന്ദ്രീകൃത നയങ്ങളില്‍ കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രി ഷമ ബിന്ത് സുഹൈല്‍ അല്‍ മസ്റൂയി,വിദ്യാഭ്യാസ മന്ത്രി സാറാ ബിന്ത് യൂസുഫ് അല്‍ അമീരി,ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രി ഡോ.അബ്ദുറഹ്മാന് അല്‍ അവാര്, ഉന്നത വിദ്യാഭ്യാസ,കുടുംബകാര്യ ശാസ്ത്ര ഗവേഷണ ആക്ടിങ് മന്ത്രി ഡോ.സന ബിന്ത് മുഹമ്മദ് സുഹൈല്‍,അബുദാബി ധനകാര്യ വകുപ്പ് ചെയര്മാന് ജാസെം ബു അതാബ അല്‍ സാബി, കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹാജര്‍ അഹമ്മദ് അല്തെഹ്ലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.