
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയില്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച ആദ്യ ഇലക്ട്രിക് ബൈക്ക് ‘എക്സ്7’ പുറത്തിറങ്ങി. പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററിയോടെ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള യുഎഇയുടെ സ്വന്തം ബൈക്ക് ജൂലൈയോടെ നിരത്തിലിറങ്ങും. ഇന്നലെ അബുദാബിയില്‍ നടന്ന ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ എക്സിബിഷനില്‍ ഇലക്ട്രിക് മൊബിലിറ്റി സ്ഥാപനമായ എഡാഡിയാണ് ‘എക്സ്7’ ബൈക്ക് പുറത്തിറക്കിയത്. ബൈക്കിന്റെ പേരും രൂപകല്പനയും ഏഴ് എമിറേറ്റുകളുടെയും യുഎഇയുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണിന്റെയും പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
എക്സ് 7ന്റെ വ്യത്യസ്ത മോഡലുകളും രൂപകല്പന ചെയ്തിട്ടുണ്ടെന്നും 12,000 മുതല്‍ 15,000 ദിര്‍ഹം വരെയാണ് വില വരുന്നതെന്നും ജൂലൈയില്‍ രാജ്യത്തെ ഡെലിവറി കമ്പനികളുടെയും ആവശ്യക്കാരുടെയും കൈകളില്‍ എക്സ്7 എത്തിക്കാനാകുമെന്നും എഡാഡി സഹസ്ഥാപകയും സിഒഒയുമായ യാസ്മീന് ജൗഹറലി പറഞ്ഞു. ‘ഞങ്ങള്‍ അംഗീകാരങ്ങള്‍ക്കുള്ള പ്രക്രിയയിലാണ്. ഇന്ന് ഉത്പന്നത്തിന്റെ സോഫ്റ്റ് ലോഞ്ചിങ് ആണ്. ജൂലൈയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലും തങ്ങള്‍ക്ക് രണ്ട് നിര്‍മാണ കമ്പനികളുണ്ട്. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ യാസ്മീന് ജൗഹറലി പറഞ്ഞു. ‘ഞങ്ങള്‍ കമ്പനി അബുദാബിയിലേക്ക് വ്യാപിപ്പിക്കുകയും അബുദാബിയിലെ ഖലീഫ സാമ്പത്തിക മേഖലകള്‍ (കെസാദ്) പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഇതിനായി 15 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്വരൂപിച്ചത്. യുഎഇയിലുടനീളമുള്ള വിപുലീകരണത്തിന് കൂടുതല്‍ ഫണ്ട് സ്വരൂപിക്കേണ്ടതുണ്ട്. ഇതോടൊപ്പം യുഎഇയില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും നിര്‍മിക്കും. റൈഡര്‍മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്‍ബില്‍റ്റ് ക്യാമറ ഘടിപ്പിച്ചിണ്ട്. കാറിലെന്നപോലെ ബ്ലൈന്‍ഡ് സ്പോട്ടിന്റെ നല്ല കാഴ്ചയ്ക്ക് ഇത് സഹായകമാകും. ഇരുചക്ര വാഹനങ്ങളില്‍ ഇത് ആദ്യത്തേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.