
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: ഗള്‍ഫ് മേഖലയിലെ ആദ്യ റോബോട്ടിക് ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അബുദാബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ (സിസിഎഡി) വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ലോകത്തിലെ അഞ്ച് കേന്ദ്രങ്ങളിലൊന്നായി അബുദാബി മാറി. ഇഡിയൊപാത്തിക് പള്‍മണറി ഫൈബ്രോസിസ് (ഐപിഎഫ്),സെക്കന്‍ഡറി പള്‍മണറി ഹൈപ്പര്ടെന്ഷന് എന്നിവ കാരണം ബുദ്ധിമുട്ടുന്ന രണ്ടു രോഗികളിലാണ് ആശുപത്രി വിജയകരമായി റോബോട്ടിക് ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇവ രണ്ടും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ക്രമേണ തകരാറിലാക്കുകയും ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന രോഗമാണ്. തൊറാസിക് സര്‍ജറി ചെയര്‍ ഡോ.ഉസ്മാന് അഹമ്മദ് നേതൃത്വം നല്കിയ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ഡോ.യൂസഫ് ബെയ്റാക്ക്,ഡോ. ആന്‍ഡ്രസ് ഒബെസോ,ഡോ.ബിനു ഇസാവ്,ഡോ. അരുണ്‍ കുമാര്‍,പള്‍മണറി സ്പെഷ്യലിസ്റ്റുകളായ ഡോ.ഫാദി ഹമീദ്,ഡോ.സെയ്ദ് ഇസ്സെ,ഡോ.മിറിയം മിഹാലെച്ച്കോവ എന്നിവരടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി സംഘം പൂര്‍ണ പിന്തുണ നല്കി. രോഗികളുടെ അവസ്ഥയുടെ കാഠിന്യം കാരണം ശസ്ത്രക്രിയകള്‍ക്ക് വെനോആര്ട്ടീരിയല് ഇസിഎംഒയുടെ ഉപയോഗം ആവശ്യമായി വന്നു. കേടായ ശ്വാസകോശം മാറ്റിസ്ഥാപിക്കുമ്പോള്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുന്ന ജീവന്‍രക്ഷാ സാങ്കേതികത സംവിധാനമാണിത്.