
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
സ്റ്റാവഞ്ചര്‍: യുഎഇയുടെ ആദ്യ വനിതാ ഗ്രാന്റ്മാസ്റ്ററും മുന്‍ ലോക യൂത്ത് ചാമ്പ്യനും ഭാവി പ്രതീക്ഷയുമായ റൗള അല്‍ സെര്ക്കലിന് കന്നി ചാമ്പ്യന്‍ഷിപ്പില്‍ മിന്നും ജയം. നോര്‍വേ ചെസ് ഓപ്പണില്‍ തന്റെ പ്രതിഭ മാറ്റുരച്ച കൗമാര താരം തുടര്‍ച്ചയായ മൂന്ന് ഗെയിമുകളിലാണ് വിജയംവരിച്ചത്. ആദ്യ റൗണ്ടില്‍ ഉയര്‍ന്ന റേറ്റിങ്ങുള്ള സ്വീഡിഷ് ഗ്രാന്റ്മാസ്റ്റര്‍ പ്ലാറ്റണ് ഗാല്പെറിനെതിരെ പതിനഞ്ചുകാരിക്ക് പിടിച്ചുനില്‍ക്കാനായില്ല. 56 നീക്കങ്ങള്‍ക്കു ശേഷം പൊരുതിക്കീഴടങ്ങി. എന്നാല്‍ അടുത്ത റൗണ്ടില്‍ അമേരിക്കക്കാരിയായ ലൂക്ക് ലിയോണ്‍ റോബിന് അനറ്റോളിനെതിരെ സമനില നേടി. മൂന്നാം റൗണ്ടില്‍ സ്പെയിനിന്റെ ലൂസിയ ഫോളാന ആല്ബെല്ഡയോട് തോറ്റെങ്കിലും പിന്നീട് മെക്സിക്കോയുടെ ജാന്‍ എന്റിക് സെപെഡ ബെര്ലാംഗയ്ക്കെതിരെ സമനിലയുമായി തിരിച്ചുവന്നു. പക്ഷേ,നോര്‍വീജിയന്‍ താരങ്ങളായ ആസ്ക് അമുണ്ട്സെന്,ആസ്റ്റര്‍ മോ മൗര്സ്റ്റാഡ് എന്നിവരോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഏഴാം റൗണ്ടില്‍ നോര്‍വേയുടെ സിഗുര്‍ എച്ച്. മൈനിക്കെതിരെ റൗള തന്റെ ആദ്യ വിജയം നേടി. തൊട്ടടുത്ത റൗണ്ടില്‍ തന്നെ ഇറ്റാലിയന്‍ താരം മൗറോ പിവിക്കെതിരെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം നേടി റൗള കരുത്തറിയിച്ചു. ഫ്രാന്‍സിന്റെ ഫ്രാങ്ക് ഗൗനെല്ലിനെതിരെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയത്തോടെയാണ് താരം തന്റെ കന്നി ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്. മൂന്ന് വിജയങ്ങളും രണ്ട് സമനിലകളും നാല് തോല്‍വികളുമാണ് റൗള അല്‍ സെര്ക്കലിന് ഗ്രാന്റ് മാസ്റ്റര്‍ പദവിക്കു ശേഷമുള്ള തന്റെ ആദ്യ ടൂര്‍ണമെന്റിലെ ആകെ സമ്പാദ്യം.