
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: യുഎഇയില്‍ ഈ വര്‍ഷാരംഭം മുതല്‍ മഴ വര്‍ധിപ്പിക്കുന്നതിനായി 110 ക്ലൗഡ് സീഡിങ് ഫ്ളൈറ്റുകള്‍ നടത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). എന്നാലും രാജ്യത്ത് ഇത്തവണ മഴയില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും എന്‍സിഎം വ്യക്തമാക്കി. ഈ ശൈത്യകാലത്തുണ്ടായ മഴയുടെ അഭാവം സാധാരണയാണെന്നും മിക്ക പ്രദേശങ്ങളിലും കുറഞ്ഞ അളവില്‍ മാത്രമേ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ദേശീയ കാലാവസ്ഥാകേന്ദ്രം അധികൃതര്‍ പറഞ്ഞു. ജനുവരി 14ന് റാസല്‍ഖൈമയിലെ ജബല്‍ ജൈസില് 20.1 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന മഴ.
അറേബ്യന്‍ ഗള്‍ഫില്‍ ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയില്‍ യുഎഇ മുന്‍നിര രാജ്യമായി തുടരുന്നുണ്ട്. നൂതന കാലാവസ്ഥാ റഡാര്‍ സംവിധാനങ്ങളും ഒപ്റ്റിമല്‍ ക്ലൗഡ് ഇന്ററാക്ഷനായി രൂപകല്പന ചെയ്ത ഉപ്പ് ജ്വാലകള്‍ ഘടിപ്പിച്ച പ്രത്യേക വിമാനങ്ങളും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളാണ് യുഎഇ ഉപയോഗിക്കുന്നത്. ഫലപ്രദമായ സീഡിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനായി സമീപ വര്‍ഷങ്ങളില്‍ ഈ മേഘങ്ങളെ സൂക്ഷ്മമായി പഠിക്കുകയും ചെയ്തിട്ടുണ്ട്. വിജയസാധ്യത പരമാവധിയാക്കുന്നതിനായി തങ്ങളുടെ വിമാനങ്ങള്‍ ശരിയായ സമയങ്ങളില്‍ ശരിയായ സ്ഥലങ്ങളിലേക്ക് പറത്തിയിട്ടുണ്ടെന്നും എന്‍സിഎം വ്യക്തമാക്കി. നിലവില്‍ ആറ് ക്ലൗഡ് സീഡിംഗ് വിമാനങ്ങളാണ് ഇതിനായി പ്രവര്‍ത്തിപ്പിക്കുന്നത്.
2024 അസാധാരണമാംവിധം കനത്ത മഴ പെയ്തത് ഭൂഗര്‍ഭജലവും ജലസംഭരണികളും നിറച്ചെങ്കിലും, നിലവിലെ സീസണില്‍ വരള്‍ച്ചയും കുറഞ്ഞ മഴയുടെ അളവുമാണ് കാണുന്നത്. അറേബ്യന്‍ ഉപദ്വീപിലെ ഉപ ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്ന ലാ നിനയാണ് ഇതിനു പ്രധാന കാരണം. താഴ്ന്ന മര്‍ദമാണ് ഇതുണ്ടാക്കുന്നത്. ഈ മാസം 16ന് ‘ഖാത്ം അല്‍ ഷഖാല’യില്‍ 254.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്നും മഴയുടെ രീതികളിലെ വ്യതിയാനം ഇത് വ്യക്തമാക്കുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.