
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിലൂടെ യുഎഇയുടെ വിഷന്‍ 2030 പദ്ധതികള്‍ ഇനി ശരവേഗത്തില്‍ കുതിക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും നേതൃത്വത്തില്‍ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന യുഎഇ-യുഎസ് ബിസിനസ് ഡയലോഗ് അവലോകനം ചെയ്തതും അന്തിമരൂപം നല്കിയതും യുഎഇയുടെ സ്വപ്ന പദ്ധതികളാണ്. മാത്രവുമല്ല, ഒരു വര്‍ഷത്തിനകം ഇവയുടെ പുരോഗതി വിലയിരുത്താനുള്ള കോര്‍ ടീമിനും രൂപം നല്‍കിയിരിക്കുകയാണ്. കരാറുകള്‍ പ്രഖ്യാപനത്തിലൊതുങ്ങാതെ എത്രയും വേഗത്തില്‍ പ്രയോഗവത്കരിക്കണമെന്ന ഇരുരാജ്യങ്ങളുടെയും കണിശതയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മേഖലകളാണ് ‘ബിസിനസ് സംവാദം’ ചര്‍ച്ചക്കെടുത്തത്. ഈ വര്‍ഷം ആദ്യം വാഷിങ്ടണ്‍ ഡിസിയില്‍ പ്രഖ്യാപിച്ച യുഎസിലെ 1.4 ട്രില്യണ്‍ യുഎസ് ഡോളറിന്റെ നാഴികക്കല്ല് നിക്ഷേപ പദ്ധതിയുടെ പുരോഗതി ആദ്യം അവലോകനം ചെയ്തു. ഇതിലൂടെ ഊര്‍ജം,കൃത്രിമ ബുദ്ധി,നൂതന സാങ്കേതിക വിദ്യ,വ്യവസായം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് ഇമാറാത്തി നിക്ഷേപ സ്ഥാപനങ്ങള്‍ സംഭാവന നല്‍കുന്നതായി ഉറപ്പുവരുത്തി. സാമ്പത്തിക വളര്‍ച്ച,തൊഴിലവസര സൃഷ്ടി,നവീകരണം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക,നിക്ഷേപ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് ഊര്‍ജം, ആരോഗ്യ സംരക്ഷണം, വ്യോമയാനം, വ്യവസായം,എഐ,നൂതന സാങ്കേതിക വിദ്യ, വിനോദം, കായികം,ടൂറിസം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ നിരവധി പുതിയ കരാറുകള്‍ ബിസിനസ് ഡയലോഗില്‍ പ്രഖ്യാപിച്ചത്.
യുഎഇ ഊര്‍ജ പദ്ധതികളില്‍ 60 ബില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള അമേരിക്കന്‍ നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള കരാറുകള്‍ ഇതില്‍ ശ്രദ്ധേയമാണ്. അപ്പര്‍ സകം ഓഫ്ഷോര്‍ ഫീല്‍ഡിലെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി എക്സോണ്‍ മൊബിലുമായി അഡ്നോകിന്റെ വികസന പദ്ധതി,ഷാ ഗ്യാസ് ഫീല്‍ഡിലെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഓക്സിഡന്റലുമായുള്ള പ്രത്യേക കരാര്‍,അബുദാബിയിലെ പാരമ്പര്യേതര എണ്ണ, വാതക പര്യവേക്ഷണത്തിന് ഇഒജി റിസോഴ്സസിന് പുതിയ ഇളവ് നല്കല് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ടെക്സാസിലെ ഡയരക്ട് എയര്‍ ക്യാപ്ചര്‍ (ഡിഎസി) സൗകര്യത്തില്‍ പ്രധാന നിക്ഷേപത്തിനായി ഓക്സിഡന്റലിന്റെ അനുബന്ധ സ്ഥാപനമായ 1.ഫൈവുമായി എക്ആര്ജി ഫ്രെയിംവര്‍ക്ക് കരാറില്‍ ഒപ്പുവക്കുകയും ചെയ്തു. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് ഫ്ലീറ്റ് വിപുലീകരണത്തിനായി ജിഇ എഞ്ചിനുകള്‍ ഘടിപ്പിച്ച 28 ബോയിങ് 787, 777എക്സ് വിമാനങ്ങള്ളാണ് വാങ്ങുന്നത്. അതോടൊപ്പം സാങ്കേതിക വിദ്യയിലും നവീകരണത്തിലും അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് (അഡിയോ) ക്വാല്‍കോമുമായി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് പുതുതലമുറ ഐഒടി,എഐ,ഡാറ്റാ സെന്റര്‍ പരിഹാരങ്ങള്‍ക്കായി അബുദാബിയില്‍ നൂതന ആഗോള എഞ്ചിനീയറിങ് സെന്റര്‍ സ്ഥാപിക്കുന്നത്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ആഗോള എഞ്ചിനീയറിംഗ് ഹബ്ബായി ഇത് മാറുമെന്ന പ്രതീക്ഷയാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. ഊര്‍ജം, വ്യവസായം,ലോജിസ്റ്റിക്സ്,റീട്ടെയില്‍,സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ പ്രധാന മേഖലകളില്‍ അനുയോജ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിലൂടെ ഇത് യുഎഇയുടെ ആഗോള എഞ്ചിനീയറിങ് മേഖലയെ ശക്തിപ്പെടുത്തും. കൂടാതെ, പ്രധാന സര്‍ക്കാര്‍,വ്യാവസായിക മേഖലകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ വിപുലമായ കണക്റ്റിവിറ്റി, 5ജി,എഐ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ വികസനം വേഗത്തിലാകും. ഒന്നിലധികം മേഖലകളില്‍ ക്ലൗഡ് കമ്പ്യൂട്ടിങ്ങും എഐയും സ്വീകരിക്കുന്നത് വേഗത്തിലാക്കാന്‍ രൂപകല്പന ചെയ്ത ആമസോണ്‍ വെബ് സര്‍വീസസുമായി സഹകരിച്ച് ല& യുഎഇയില്‍ സോവറിന്‍ ക്ലൗഡ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം (ഇജിഎ) 1980ന് ശേഷം യുഎസില്‍ ആദ്യത്തെ പുതിയ പ്രാഥമിക അലുമിനിയം ഉത്പാദന പ്ലാന്റ് നിര്‍മിക്കാനുള്ള പദ്ധതികളിലെ പുരോഗതി പ്രഖ്യാപിച്ചതും ചരിത്ര നേട്ടമാണ്. ഈ പദ്ധതിയില്‍ ഇജിഎ 4 ബില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപിക്കുന്നത്. അബുദാബിയില്‍ ഗാലിയം ഉത്പാദന ശേഷി വികസിപ്പിക്കുന്നതിന് തവാസുന്‍ കൗണ്‍സിലുമായും ആര്ടിഎക്സുമായും ഇജിഎ കരാര്‍ ഒപ്പുവക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ നവീകരണം ത്വരിതപ്പെടുത്തുന്നതിനും രോഗികളുടെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി നൂതന സാങ്കേതിക വിദ്യകളും ഗവേഷണങ്ങളും പ്രയോജനപ്പെടുത്തുന്നതില്‍ നിരവധി സംരംഭങ്ങളാണ് യുഎഇ-യുഎസ് ധാരണയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആരോഗ്യ സംരക്ഷണ ഡാറ്റാ സിസ്റ്റങ്ങളും ജീനോമിക്സ് കഴിവുകളും മെച്ചപ്പെടുത്തുന്നതിനായി എം 42 ഉം ഒറാക്കിള്‍ ഹെല്‍ത്തും തമ്മിലുള്ള സഹകരണവും ആഗോള എഐപവര്‍ഡ് ഹെല്‍ത്ത് ഡെലിവറി പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനായി ജി 42, ഒറാക്കിള്‍ ഹെല്‍ത്തും ക്ലീവ്ലാന്‍ഡ് ക്ലിനിക്കും തമ്മിലുള്ള സംയുക്ത സംരംഭവും ഇതില്‍ ഉള്‍പ്പെടുന്നു.
സ്പോര്‍ട്സ്, വിനോദം, ടൂറിസം മേഖലകളില്‍ അബുദാബിയിലെ ഡിസ്നി തീം പാര്‍ക്ക് റിസോര്‍ട്ട് പ്രോജക്റ്റ് ഉള്‍പ്പെടെ നിരവധി സംയുക്ത സംരംഭങ്ങള്‍ ബിസിനസ് ഡയലോഗില്‍ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. അബുദാബി യുഎഫ്സി ചാമ്പ്യന്‍ഷിപ്പ് ഇവന്റുകളും എന്‍ബിഎ പ്രീസീസണ് ഗെയിമുകളും ആതിഥേയത്വം വഹിക്കുന്നത് തുടരാനും ധാരണയായി. ഗുഗ്ഗന്‍ഹൈം അബുദാബി മ്യൂസിയം പദ്ധതിയും യുഎഇ തലസ്ഥാനത്ത് തുറക്കാനുള്ള പ്രഖ്യാപനത്തോടെയാണ് ബിസിനസ് ഡയലോഗ് സമാപിച്ചത്.