
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി: കാമ്പസും പരിസരങ്ങളും മയക്കുമരുന്ന് കേന്ദ്രങ്ങളായി മാറുകയും വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ലഹരിക്ക് അടിമകളാകുകയും ചെയ്യുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തി ല്‍ പ്രവാസികളായ രക്ഷിതാക്കള്‍ ആശങ്കാകുലരാണെന്നും ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമം നടപ്പാക്കണമെന്നും യുഐസി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2024-2025 വര്‍ഷത്തേക്കുള്ള കേന്ദ്ര സമിതി ഭാരവാഹികളായി മുജീബ് റഹ്മാന് പാലക്കല്‍(പ്രസിഡന്റ്),അസൈനാര്‍ അന്‍സാരി, അഷ്റഫ് കീഴുപറമ്പ്,അബ്ദുസ്സലീം തടത്തില്‍,അബ്ദുല്‍ ജലീല്‍ ഓമശ്ശേരി(വൈ.പ്രസി)നൗഫല്‍ മരുത(ജനറല്‍ സെക്രട്ടറി),സല്മാന് ഫാരിസ് ടിപി,സക്കീര്‍ ഹുസൈന്,നസീല്‍ എകെ,നബീല്‍ അരീക്കോട്,പിഎ സമദ്,അനീസ് എറിയാട്(സെക്ര.,),തന്സീല് ഷരീഫ്(ട്രഷറര്‍) എന്നിവരെ തിരെഞ്ഞടുത്തു. കൗണ്‍സില്‍ യോഗം യാസിര്‍ നാറാഞ്ചിറക്കല് നിയന്ത്രിച്ചു. നൗഫല്‍ ഉമരി,മുജീബ് റഹ്മാന് പാലത്തിങ്കല്‍ പ്രസംഗിച്ചു.