ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്റില്‍ തിളങ്ങി ഒമാന്‍ ടീം

ദുബൈ: യുകെ സാമ്പത്തിക സെക്രട്ടറി എമ്മ റെയ്നോള്‍ഡ്സുമായി ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടിക്കാഴ്ച നടത്തി. യുഎഇയും യുകെയും ആഴത്തില്‍ വേരൂന്നിയ സാമ്പത്തിക ബന്ധമാണെന്നും ഇത് പുരോഗതി പ്രാപിക്കുകയാണെന്നും സുസ്ഥിരവും ചലനാത്മകവുമായ ആഗോള സമ്പദ്വ്യവസ്ഥയില് ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ശൈഖ് മക്തൂം പറഞ്ഞു. യുകെയുമായി ശക്തമായ സഹകരണം വളര്‍ത്തിയെടുക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


