
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
മദീന: ഉംറക്കു പോയ കോട്ടയം മുണ്ടക്കയം സ്വദേശി മദീനയില്‍ കുഴഞ്ഞു വീണു മരിച്ചു. മുണ്ടക്കയം പൈങ്ങണ തടത്തില്‍ പരീത് ഖാന് (79) ആണ് മരിച്ചത്. സഊദി സമയം വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഭാര്യക്കും ബന്ധുക്കള്‍ക്കുമൊപ്പം മക്കയിലെത്തിയ ഇദ്ദേഹം ഉംറ നിര്‍വഹിച്ചിരുന്നു. ശാരീരിക അസ്വസ്ഥയുണ്ടായിരുന്നെങ്കിലും ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മദീനയിലെത്തിയതായിരുന്നു. ഇശാ നമസ്കാരത്തിനായി വുളു എടുത്ത് പള്ളിയില്‍ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞു വീണ പരീത് ഖാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം ഇന്നലെ ഉച്ചയോടെ മദീന ജന്നത്തുല്‍ ബഖിയയില്‍ നടന്നു. ഭാര്യ: സലീന ചപ്പാത്തു പാറയ്ക്കല്‍. മക്കള്‍:ഷാനവാസ്,ഷഫീഖ് (ഇരുവരും ദുബൈ),പരേതനായ ഷിയാസ്. മരുമക്കള്‍:അനീസ,ഷെറിന്. മുസ്ലിംലീഗ് കോട്ടയം ജില്ലാ കമ്മറ്റി അംഗം,ടൗണ്‍ ജമാഅത്ത് കമ്മറ്റിയംഗം,ഡോ.രാജന് ബാബു ഫൗണ്ടേഷന് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.