
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഉംറ തീര്‍ഥാടകര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റമസാനു മുന്നോടിയായി വാക്സിനേഷനില്‍ നല്ലതാണെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. ആയിരക്കണക്കിനാളുകള്‍ ഉംറക്ക് തയാറെടുക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച മെഡ്ലാബ് മിഡില്‍ ഈസ്റ്റിന്റെ 24ാമത് സമ്മേളനത്തിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം ഉണര്‍ത്തിയത്. മെഡിക്കല്‍ പ്രൊഫഷണലുകള്‍,മെഡിക്കല്‍ സാങ്കേതികവിദ്യയിലും ആരോഗ്യ സംരക്ഷണത്തിലും നേട്ടങ്ങള്‍ കൈവരിച്ച 40ലധികം രാജ്യങ്ങളില്‍ നിന്നുള്ള 800ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.