
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ലുലു ചെയര്മാന് എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ സ്വീകരിച്ചു
അബുദാബി: യുഎഇ സന്ദര്‍ശനത്തിനെത്തിയ ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിക്ക് അബുദാബിയില്‍ ഊഷ്മള സ്വീകരണം നല്കി. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്കും പ്രതിനിധി സംഘത്തിനും വരവേല്‍പ്പ് നല്‍കിയത്. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി,യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ മാര്‍ട്ടിന എ സ്ട്രോങ്,അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍, ചൂസ് ന്യൂ ജഴ്സി ചീഫ് എക്സിക്യട്ടീവ് ഓഫിസര്‍ വെസ്ലി മാത്യൂസ്, വാഷിങ്ടണിലെ യുഎഇ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
തുടര്‍ന്നു നടന്ന കൂടിക്കാഴ്ചയില്‍ യുഎഇ-യുഎസ് വാണിജ്യ നിക്ഷേപ സാധ്യകളും അവസരങ്ങളും ചര്‍ച്ചയായി. ഭക്ഷ്യ സംസ്കരണ,കയറ്റുമതി രംഗത്ത് ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഏറ്റവും ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്നും ന്യൂ ജഴ്സി സംസ്ഥാനത്തിലെ പ്രധാന നിക്ഷേപകരായ ലുലുവിന്റെ പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും ഗവര്‍ണര്‍ ഫില്‍ മര്‍ഫി വ്യക്തമാക്കി. ന്യൂ ജഴ്സി വൈ ഇന്റര്‍നാഷണിലെ ജീവനകാര്‍ക്ക് ഉള്‍പ്പടെ യാത്രാസൗകര്യമേകുന്ന പുതിയ ലിന്‍ഡ്ഹര്‍സ്റ്റ് ട്രെയിന്‍ സ്റ്റേഷന് ഉടന്‍ തുറക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യുഎസിലെ ചെറുകിട ഇടത്തരം കമ്പനികളുടെ പ്രൊഡക്ടുകള്‍ക്ക് കൂടിയാണ് ന്യൂ ജേഴ്സിലെ വൈ ഇന്റര്‍നാഷ്ണലിലൂടെ ലുലു ആഗോള വിപണി ഉറപ്പാക്കുന്നതെന്ന് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു. യുഎസിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി മേഖലയില്‍ മികച്ച നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിട്ടുള്ളതെന്നും യൂസഫലി വ്യക്തമാക്കി. ലുലു സിഇഒ സെയ്ഫി രൂപാവാല,ചീഫ് ഓപ്പറേറ്റിങ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ സലിം വിഐ,ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സലിം എംഎ, ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആന്‍ഡ് ചീഫ്സസ്റ്റൈനബിലിറ്റി ഓഫീസര്‍ മുഹമ്മദ് അല്‍ത്താഫ്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ തുടങ്ങിയവരുംപങ്കെടുത്തു.