
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തെ കാതോര്‍ത്ത് അമേരിക്കന്‍ പൗരന്മാര്. യുഎഇയെ സ്വന്തം വീടുപോലെ കരുതുന്ന പതിനായിരക്കണക്കിന് യുഎസ് പൗരന്മാരാണ് യുഎഇയിലുള്ളത്. ഇന്ന് ഡൊണാള്‍ഡ് ട്രംപ് അബുദാബിയില്‍ എത്തുമ്പോള്‍ തങ്ങളുടെ രാഷ്ട്രനേതാവിനെ മനസ് കൊണ്ട് വരവേല്‍ക്കാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. ട്രംപിന്റെ വ്യക്തിപരമായ രാഷ്ട്രീയത്തോട് എല്ലാവര്ക്കും യോജിപ്പില്ലെങ്കിലും മിഡിലീസ്റ്റില്‍ സൗഹൃദവും സമാധാനവും പുലരാന്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ട്രംപ് തന്റെ രണ്ടാം വരവിലെ ആദ്യ വിദേശ പര്യടനത്തില്‍ ഗള്‍ഫിനെ തിരഞ്ഞെടുത്തതില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് യുഎഇയില്‍ താമസിക്കുന്ന ഫ്ളോറിഡയില്‍ നിന്നുള്ള 56 കാരിയായ ഡാര്ലിന് ടെസ്ഡിക്കര് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നിക്ഷേപം വര്‍ധിപ്പിക്കാനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പങ്കുവച്ചു. യുഎസിന് യുഎഇയുമായി സ്ഥിരതയുള്ള ബന്ധമുണ്ട്. അതിനാല്‍ യുദ്ധങ്ങള്‍ കാരണം അസ്ഥിരത അനുഭവിക്കുന്ന മിഡിലീസ്റ്റില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ട്രംപിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായി മറ്റൊരു അമേരിക്കന്‍ പൗരന് പറഞ്ഞു. ഈ വര്‍ഷം ആദ്യം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ ഗള്‍ഫ് മേഖലയെ കാര്യമായി ബാധിച്ചിട്ടില്ല.