
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: സാങ്കേതിക വിദ്യകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ‘യുഎസ്-യുഎഇ എഐ ആക്സിലറേഷന് പാര്‍ട്ണര്‍ഷിപ്പ്’ സ്ഥാപിക്കാന്‍ യുഎഇയും അമേരിക്കയും തമ്മില്‍ ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ഇരരാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. സംയുക്ത കരാറുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണായക സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്.
പ്രാദേശിക കമ്പ്യൂട്ടേഷന്‍ ഡിമാന്റിനെ പിന്തുണയ്ക്കുന്നതിനായി അബുദാബിയില്‍ ആസൂത്രണം ചെയ്ത 5 ജിഡബ്ല്യു യുഎഇ-യുഎസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി ക്ലസ്റ്ററിന്റെ ഭാഗമായി 1 ജിഡബ്ല്യു എഐ ഡാറ്റാ സെന്റര്‍ ആരംഭിക്കും. ശക്തമായ യുഎസ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും യുഎഇയിലും ആഗോളതലത്തിലും എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉത്തരവാദിത്തത്തോടെ വിന്യസിക്കുന്നതിനുള്ള ശ്രമങ്ങളും കരാറില്‍ ഉള്‍പ്പെടുന്നു.
യുഎസിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ യുഎഇ നിക്ഷേപ പദ്ധതിയുടെ ഭാഗമായി യുഎഇ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ അമേരിക്കയിലേക്ക് ഇന്‍വേര്‍ട്ട് നിക്ഷേപങ്ങള്‍ നടത്തുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും യുഎഇയും യുഎസ് സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഒരു മാസത്തിനുള്ളില്‍ കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി യുഎഇയും യുഎസും വര്‍ക്കിങ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.