
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പട്ടികയില്‍ ഇടംനേടിയ ഏക മലയാളി
ദുബൈ: യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയ ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാര്‍ക്കറ്റിങ് വിദ്ഗധരുടെ പുതിയ പട്ടികയില്‍ ഇടംനേടി മലയാളിയും. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാറാണ് മലയാളികള്‍ക്ക് അഭിമാനമായത്. വിവിധ മേഖലകളിലെ 39 മാര്‍ക്കറ്റിങ് വിദഗ്ധരാണ് പട്ടികയിലുള്ളത്. ദുബൈ ഹോള്‍ഡിങ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഹുദാ ബുഹുമൈദും,എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. മേഖലയിലെ മുന്‍നിര റീട്ടെയ്ലറായ ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഗ്ലോബല്‍ ഡയരക്ടര്‍ വി.നന്ദകുമാര്‍ നാലാം സ്ഥാനത്താണ്. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാര്‍ക്കറ്റിങ് നയങ്ങള്‍ക്കും റീട്ടെയില്‍ മേഖലയിലെ നവീന മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ക്കുമുള്ള അംഗീകാരമാണിത്.
ബെഞ്ചമിന്‍ ഷ്രോഡര്‍(അല്‍ ഫുത്തൈം ഗ്രൂപ്പ്),ജോര്‍ജ് പേജ്(ഇത്തിഹാദ് എയര്‍വെയ്സ് ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ്),ലേയല്‍ എസ്കിന്‍(ഇല്‍മാസ് യൂണിലീവര്‍),മൈ ചെബ്ലാക്ക്(എമിറേറ്റ്സ് എന്‍ബിഡി),കാര്‍ല ക്ലംപനാര്‍(ഐകിയ),ഒമര്‍ സാഹിബ്(സിഎംഒ മെന, സാംസങ് ഇലക്ട്രോണിക്സ്),മുഹമ്മദ് യൂസുഫ് താരിര്‍(സിഎംഒ, മൊണ്ടെലീസ് ഇന്റര്‍നാഷണല്‍) തുടങ്ങിയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖര്‍.
ദുബൈയില്‍ നടന്ന മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് സമിറ്റിലാണ് പട്ടിക പ്രകാശനം ചെയ്തത്. വിവിധ മേഖലയില്‍ നിന്നുള്ള വിദ്ഗധരായ ജൂറി പാനലാണ് പട്ടിക തയാറാക്കിയത്.
ബ്രാന്റ് ഇംപാക്റ്റ്,ബിസിനസ് ഗ്രോത്ത്,നവീന ആശയങ്ങള്‍,ക്രൈസിസ് കമ്മ്യൂണിക്കേഷന്‍,നേതൃമികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്. ഡിജിറ്റല്‍ മാറ്റങ്ങളും എഐ മുന്നേറ്റങ്ങളും ഉള്‍പ്പെടുത്തിയുള്ള മാര്‍ക്കറ്റിങ് നയങ്ങളും കൂടി പരിഗണിച്ചാണ് റാങ്ക് നിര്‍ണയിച്ചത്. മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി.നന്ദകുമാര്‍ 25 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിപ്ലവത്തിന് നേതൃത്വം നല്കുന്നു. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെ പ്രഫഷണല്‍ ടീമിനെ അദ്ദേഹം നയിക്കുന്നു. സ്ഥാപകനും ചെയര്‍മാനുമായ എംഎ യൂസഫലി നേതൃത്വം നല്കുന്ന ലുലുവിനെ ആഗോള റീട്ടെയില്‍ ബ്രാന്റും ജനകീയ ബ്രാന്റുമാക്കി മാറ്റിയതില്‍ നന്ദകുമാര്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
2024ല്‍ അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചില്‍ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവര്‍ സബ്സ്ക്രിപ്ഷന് ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാര്‍ക്കറ്റിങ് പ്രഫഷണലായി നേരത്തെ ഫോബ്സ് മാഗസിന് നന്ദകുമാറിനെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാര്‍ ഗള്‍ഫ് മേഖയില്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് സജീവമാകുന്നതിന് മുമ്പ് ഇന്ത്യയില്‍ ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ എക്സ്പ്രസിന്റെയുംഭാഗമായിരുന്നു.