
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
ദുബൈ: ദുബൈയുടെ മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന നീക്കങ്ങളുടെ ഭാഗമായി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവരെ (വഖഫ് ദാതാക്കളെ) ആദരിക്കുന്നതിനായി ഗോള്‍ഡന്‍ വിസ നല്കാന് ദുബൈ തീരുമാനിച്ചു. ഇതിനായി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈയും ഔഖാഫ് ദുബൈയും ഒരു സഹകരണ കരാറില്‍ ഒപ്പുവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദുബൈയുടെ സാമൂഹികവികസന രംഗത്തെ പ്രധാന ഘടകമാക്കി മാറ്റാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ നടപടി. ‘ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാര്’ എന്ന വിഭാഗത്തിലാണ് ഇത്തരകാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുക. റസിഡന്റിനും നോണ്‍ റസിഡന്റിനും വഖഫ് (ദാനധര്‍മ്മം) വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ജൈറ്റക്സ് ഗ്ലോബല്‍ 2025 ലെ വേദിയിലാണ് നടന്നത്. ജി ഡി ആര് എഫ് എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്:ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ഔഖാഫ് ദുബൈ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മുതവയുയുമാണ് കരാര്‍ ഒപ്പുവെച്ചത്.
ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായ ദാതാക്കളെ ഔഖാഫ് ദുബൈ നാമനിര്‍ദ്ദേശം ചെയ്യും. കാബിനറ്റ് റെസല്യൂഷന്‍ നമ്പര്‍ (65) 2022ലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക. ഔഖാഫ് ദുബായിയുടെ ശുപാര്‍ശ അംഗീകരിച്ച ശേഷം ജി ഡി ആര് എഫ് എ ദുബൈ അത്തരം വിഭാഗത്തില്‍ അര്‍ഹരായവര്‍ക്ക് വിസ അനുവദിക്കും. ഈ കരാര്‍ ഗവണ്മെന്റ് സംയോജനത്തിന്റെ മികച്ച മാതൃകയാണെന്ന് ജി ഡി ആര് എഫ് എ ദുബായ് മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ജി ഡി ആര് എഫ് എ ദുബായിയുമായുള്ള സഹകരണം വഖഫ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നവരുടെ അടിത്തറ വികസിപ്പിക്കുന്നതിനും ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഔഖാഫ് ദുബൈ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മുതവ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തില്‍ വഖഫ് പ്രവര്‍ത്തനങ്ങളെ സജീവ പങ്കാളിയാക്കാനുള്ള ദുബൈയുടെ കാഴ്ചപ്പാടാണ് ഈ സംരംഭം പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.