
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: വടകര മണ്ഡലം ‘വാസാകാ 2025’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശമായി. കെഎംസിസി വടകര മണ്ഡലം കുടുംബാംഗങ്ങളുടെ ഐക്യവും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭമാണ് വാസാകാ2025. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഴിയൂര്‍,ഏറാമല,ചോറോട്,ഒഞ്ചിയം പഞ്ചായത്തുകളിലെയും വടകര മുനിസിപ്പാലിറ്റിയിലെയും ടീമുകളുമാണ് വാശിയേറിയ മത്സരത്തില്‍ ഏറ്റുമുട്ടിയത്. മുന്‍ എംഎല്‍എയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കല്‍ അബദുല്ല ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി,മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പിപി ജാഫര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പികെ ഗ്രൂപ്പ്സ് മാനേജിങ് ഡയരക്ടര്‍ പികെ സിറാജ്,ഗസല്‍ റെസ്റ്റാറന്റ് ഉടമ ഉബൈദ് നീലിയകത്ത്,മുന്‍ യുഎഇ ക്രിക്കറ്റ് ക്യാപ്റ്റന്‍ സിപി റിസ്വാന് മുഖ്യാതിഥികളായി. കെഎംസിസി ഭാരവാഹികളായ അഡ്വ.സാജിദ് അബൂബക്കര്‍,ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ മഷ്ഹൂദ്,ജില്ലാ വൈസ് പ്രസിഡന്റ് ടിഎന്‍ അഷ്റഫ്,പികെ ജമാല്‍,ജില്ലാ സെക്രട്ടറി ഗഫൂര്‍ പാലോളി,മണ്ഡലം വൈസ് പ്രസിഡന്റും മെട്രോ ഫാല്‍ക്കന്‍ ഉടമയുമായ അനീസ് മുബാറക് പ്രസംഗിച്ചു. മത്സരത്തിന് മുന്നോടിയായി നടന്ന അഞ്ച് ടീമുകളുടെയും മാര്‍ച്ച് പാസ്റ്റ് അച്ചടക്കവും ഐക്യവും പ്രകടിപ്പിക്കുന്നതായി. ചെയര്മാന് നൗഷാദ് ചള്ളയില്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ റഫീഖ് കുഞ്ഞിപ്പള്ളി സ്വാഗതം പറഞ്ഞു. ഫൈനല്‍ മത്സരത്തില്‍ ചോറോട് ടീം ചാമ്പ്യന്മാരായി. ഏറാമല പഞ്ചായത്ത് ടീം റണ്ണറപ്പായി. വാസാകാ 2025ന്റെ ഗ്രാന്റ് മീറ്റ് ഏപ്രില്‍ 6ന് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ്,കബഡി,ബാഡ്മിന്റന്‍ മത്സരങ്ങളും പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കുടുംബ സംഗമവും സംഘടിപ്പിക്കും.