
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ദുബൈ: നവീനമായ ലംബ കൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന ആഗോള മേളയായ വെര്‍ടിക്കല്‍ ഫാമിങ് മേളയില്‍ ശ്രദ്ധനേടി മലയാളി സംരംഭം. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ച് ‘മസ്റ കെയര്‍’ എന്ന സംരംഭമാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്.
നൂതന സാങ്കേതികവിദ്യകളും ഏറ്റവും പുതിയ കാര്‍ഷിക രീതികളും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ലംബ കൃഷി മാതൃകയാണ് കമ്പനി അവതരിപ്പിച്ചത്. ഒരേ സമയം ലാഭകരവും സുസ്ഥിരവുമാണ് സംരംഭമെന്ന് അണിയറ പ്രവര്‍ത്തകരായ സി.ഇ.ഒ ശരത് ശങ്കര്‍, ഡയറക്ടര്‍ ജാമില്‍ മുഹമ്മദ്, പ്രൊജക്ട് മേധാവി എന്‍.എ. ഷാനില്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി. മുരളീധര്‍ എന്നിവര്‍ പറഞ്ഞു. താമസ കേന്ദ്രങ്ങളും വിദ്യാര്‍ത്ഥി കേന്ദ്രീകൃത കമ്മ്യൂണിറ്റികളെയും കുടുംബങ്ങളുടെ ശാക്തീകരണവുമാണ് പ്രധാനമായും ലക്ഷ്യമിടുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പ്രോജക്ടുകളും പരിശീലന സംവിധാനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. അതോടൊപ്പം ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പദ്ധതിയും വലിയ ഉല്പാദനം ഒരുമിച്ച് സാധ്യമാക്കുന്ന വ്യവസായിക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതുവഴി പോഷകസമ്പന്നമായ ഓര്‍ഗനിക് ഉല്പന്നങ്ങള് ലഭ്യമാകും. മസ്റ കെയര്‍ പദ്ധതിയുടെ ഉല്പാദനം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സഹായം നല്കിവരുന്നു. കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ പദ്ധതി കാര്‍ഷിക പരിശീലനവും ഉള്‍ക്കൊള്ളുന്നു. പ്രത്യേകിച്ച്, അഞ്ചുവര്‍ഷം (60 മാസം) വരെ തുടര്‍ച്ചയായ സര്‍വീസിംഗ് കമ്പനി ഉറപ്പ് നല്കുന്നു. ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പദ്ധതിയില്‍ 12,14 മാസത്തിനകം നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതിയിലുള്ള കള്‍ടിവേഷന്‍ ആന്‍ഡ് ഹാര്‍വെസ്റ്റിംഗ് പദ്ധതികളാണ് കമ്പനി നടപ്പാക്കി വരുന്നത്. യുഎഇ ആസ്ഥാനമായ മസ്റ കെയറിന്റെ ഓഫീസ് ഇന്റര്‍നാഷണല്‍ ഫ്രീ സോണിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ അബുദാബി, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളും നിലവിലുണ്ട്. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന വെര്‍ടിക്കല്‍ ഫാമിങ് മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുക്കണക്കിന് സംരംഭകര്‍ പങ്കെടുത്തു.