
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: തൃശൂര്‍ വെട്ടുകാട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ യുഎഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം മഹല്ല് പ്രസിഡന്റ് ഉമ്മര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് എഎ ഷംസുദ്ദീന് അധ്യക്ഷനായി. ആര്‍വിഎം മുസ്തഫ,മുഹമ്മദ് വെട്ടുകാട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എഎസ് സലീം സ്വാഗതവും ട്രഷറര്‍ ആര്‍എ ഉസ്മാന് നന്ദിയും പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എഎ ഷംസുദ്ദീന് (പ്രസിഡന്റ്),എഎം അബ്ബാസ്, ആര്‍എച്ച് മജീദ്,ആര്‍എം അലി,എഎച്ച് അലി അക്ബര്‍, എഎസ് മുസ്തഫ,വിഎ. കരീം (വൈസ് പ്രസിഡന്റുമാര്‍).ആര്‍എ ഉസ്മാന്(ജനറല്‍ സെക്രട്ടറി),ആര്‍എം മുഹ്സിന്, കെഎച്ച് മുജീബ്,എംഎ സാബിര്‍,ആര്‍എച്ച് ഹാരിസ്,എംഎം സിദ്ദീഖ്(ജോ.സെക്രട്ടറിമാര്‍),എഎസ് സലീം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉമ്മര്‍ ദാരിമി,ആര്‍വിഎം മുസ്തഫ,ആര്‍എം മുഹമ്മദ്,പിഎം ആബിദ് എന്നിവരെ രക്ഷാധികാരികളായും എഎച്ച് ആരിഫ്,അബ്ദുല്ല ആര്‍എസ്,സാലിം എഎച്ച്,ഫായിസ് ആര്‍എം,സമദ് എംഎം എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. നാലു പതിറ്റാണ്ടായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാ കമ്മിറ്റി വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളും ഭൗതിക വിദ്യാഭ്യാസ,ആരോഗ്യ,മതരംഗത്തെ നൂതന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നു.