
ഫുജൈറ കെഎംസിസി കെപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: റോയല്‍ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാര്
കുവൈറ്റ് സിറ്റി : റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാരായ വിദേശികള്‍ക്ക് കമ്പനികള്‍, മറ്റ് സ്ഥാപനങ്ങളില്‍ ഇനി മുതല്‍ പാര്‍ട്ട്ണര്‍മാരോ, മാനേജിങ്ങ് പാര്ട്ണര്മാരായോ ആയി പ്രവേശിക്കാനാവില്ല. ഇവര്‍ക്ക് വാണിജ്യ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന പുതിയ നയം വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങുന്നു. ആര്‍ട്ടിക്കിള്‍ 19 പ്രകാരമാണിതെന്ന് അല്‍ റായിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. സസ്പെന്ഷന് നിലവിലുള്ള കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും പുതുക്കല്‍, ഭേദഗതി എന്നിവയെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
പുതിയ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 19ന് കീഴില്‍ വരാത്ത ബിസിനസ് പങ്കാളികളോ മാനേജര്‍മാരോ ഉള്‍പ്പെടുന്നവരുടെ നിലവിലുള്ള ഏതെങ്കിലും ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടും. വാണിജ്യ സ്ഥാപനങ്ങളില്‍ പാലിക്കേണ്ടുന്ന ശരിയായ മാനേജ്മെന്റ് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നിയന്ത്രണ നടപടിയായാണ് ഈ നീക്കത്തെ കാണുന്നത്. പുതിയ നിയന്ത്രണ നടപടിയുടെ സമയ പരിധി സംബന്ധിച്ച് വാണിജ്യ മന്ത്രാലയം ഇതുവരെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.