
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വികെപി ഹമീദലിയുടെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ദുബൈ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്്യ തളങ്കര അഭിപ്രായപ്പെട്ടു. പ്രതിഭാധനനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ പാര്‍ട്ടിക്കും സമൂഹത്തിനും നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏറെക്കാലം തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റായും ജില്ലാ ഭാരവാഹിയായും ഐക്യജനാധിപത്യ മുന്നണിയുടെ വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്ന വികെപി സൗമ്യനും ആശയ വിനിമയ കഴിവുമുള്ള നേതാവുമായിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയ അദ്ദേഹം രാഷ്ട്രീയ ഭേദമന്യേ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവായിരുന്നുവെന്നും യഹ്യ തളങ്കര അനുസ്മരിച്ചു.