
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: മുസ്ലിംലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായിരുന്ന വികെപി ഹമീദലി കര്‍മ മണ്ഡലത്തില്‍ ജ്വലിച്ച നേതാവായിരുന്നുവെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേര്‍ത്ത് തന്റെ മുന്‍ ഗാമികളുടെ പാതയില്‍ പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച വികെപി ഹമീദലി താന്‍ ഏറ്റെടുത്ത ജോലികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നുവെന്നും സാമൂഹിക,സാംസ്കാരിക,മത,വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന വികെപിയുടെ വിയോഗം പാര്‍ട്ടിക്കും നാടിനും നികത്താനാവാത്ത നഷ്ടമാണെന്നും ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍,ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ കുബണൂര്‍,ട്രഷറര്‍ ഡോ.ഇസ്മായീല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുസ്ലിംലീഗിനും സമൂഹത്തിനും അദ്ദേഹം ചെയ്ത സേവനങ്ങളും സഹപ്രവര്‍ത്തകരോട് സഹോദര തുല്യമായി പകര്‍ന്ന സ്നേഹവും സമീപനവും എക്കാലത്തു സ്മരിക്കപ്പെടുമെന്നും കെഎംസിസി അനുസ്മരിച്ചു. ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി,സിഎച്ച് നൂറുദ്ദീന്‍,ഇസ്മായീല്‍ നാലാം വാതുക്കല്, സുബൈര്‍ അബ്ദുല്ല,മൊയ്തീന് ബാവ,റഫീഖ് വിപി പടന്ന,ഹനീഫ് ബാവനഗര്‍,കെപി അബ്ബാസ് കളനാട്,ഹസൈനാര്‍ ബീജന്തടുക്ക,സുനീര്‍ എന്‍പി,ഫൈസല്‍ മൊഹ്സിന്‍,സിഎ ബഷീര്‍ പള്ളിക്കര,പിഡി നൂറുദ്ദീന്‍,അഷ്റഫ് ബായാര്‍,റഫീഖ് എസി കാടങ്കോട്,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി എന്നുവരും അനുശോചിച്ചു.