
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍അറൈവല്‍ വിസ യുഎഇ വിപുലീകരിച്ചു. ആറ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസകള്‍, താമസ പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്ളവരെ കൂടി ഉള്‍പ്പെടുത്തി. 2025 ഫെബ്രുവരി 13 മുതല്‍, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ പാസ്പോര്‍ട്ടുകളും സാധുവായ വിസകളും താമസ പെര്‍മിറ്റുകളും അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകളും കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് യുഎഇയിലെ എല്ലാ പ്രവേശന പോയിന്റുകളിലും എത്തിച്ചേരുമ്പോള്‍ വിസ അനുവദിക്കും. മുമ്പ് യോഗ്യത നേടിയിരുന്ന രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന്, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്ക്ക് പുറമേയാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തിയത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുകാണിച്ചുകൊണ്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ്, സെക്യൂരിറ്റിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം വര്‍ദ്ധിപ്പിക്കുക, മികച്ച പ്രതിഭകള്‍, നൈപുണ്യമുള്ള തൊഴിലാളികള്‍, സംരംഭകര്‍ എന്നിവരെ ആകര്‍ഷിക്കുക, ഒരു പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി ആറ് മാസത്തെ പാസ്പോര്‍ട്ട് സാധുതയും നിശ്ചിത ഫീസ് അടയ്ക്കലുംആവശ്യമാണ്.