
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
മസ്കത്ത്: ഖസബ് ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷികാഘോഷം സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബില്‍ നടന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല തളങ്കര അധ്യക്ഷനായി. ഇന്ത്യന്‍ സ്കൂള്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ.ശിവകുമാര്‍ മാണിക്യം മുഖ്യാതിഥിയായി. ഖസബ് ഇന്ത്യന്‍ സ്കൂള്‍ ഡയരക്ടര്‍ സിറാജുദ്ദീന് ഞേളത്ത്,മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ ഹമദ് ഇബ്രാഹീം അല്‍ ഷെഹി,എസ്എംസി കണ്‍വീനര്‍ ഷണ്മുഖം,ട്രഷറര്‍ യാസിര്‍ കെപി,മജീദ് പികെ,അഖില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ബിന്ദു സജി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ഇമാഗസിന് ബിയോണ്ട് ബുക്സ് പ്രകാശനം ചെയ്തു. സ്കൂളിലെ കഴിഞ്ഞ വര്‍ഷത്തെ അവിസ്മരണീയ നിമിഷങ്ങള്‍ പകര്‍ത്തിയ ‘ഐഎസ്കെ 2024-25 ഗ്ലിംപ്സസ്’ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാ വിരുന്നും അരങ്ങേറി. മികവ് തെളിയിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിച്ചു. അധ്യാപനരംഗത്തെ മികവിനുള്ള നവീന്‍ ആഷര്‍ കാസി അവാര്‍ഡ് അക്കാദമിക് കോര്‍ഡിനേറ്ററും സയന്‍സ് ഫാക്കല്‍റ്റിയുമായ സിഎ അഹമ്മദിന് സമ്മാനിച്ചു. ഹെഡ് ബോയ് മഹ്മൂദ് റയ്യാന്‍ സ്വാഗതവും ഹെഡ് ഗേള്‍ സെഹ്ന ഷബീര്‍ നന്ദിയും പറഞ്ഞു.