
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രഥമ ജില്ലാ വനിതാ വിങ് നിലവില്‍ വന്നു. ദുബൈ കെഎംസിസി ആസ്ഥാനത്ത് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ഹരിതം’ വനിതാ സംഗമത്തില്‍ കമ്മറ്റി മുഖ്യരക്ഷാധികാരിയായി ശംസുന്നീസ ശംസുദ്ദീന്‍,ഉപദേശക സമിതി അംഗങ്ങളായി സഫിയ മൊയ്തീന്,സജ്ന അന്‍വര്‍ നഹ,ഹവ്വാവുമ്മ അബ്ദുസ്സമദ്,മിന്നത്ത് അന്‍വര്‍ അമീന്,നസീമ അസ്ലം,മുംതാസ് യാഹുമോന്‍,റജുല ബാബു എടക്കുളം,സക്കീന മൊയ്തീന്,ഷീജാബി അസൈനാര്‍,റസീന റഷീദ്,കുഞിബീവി കെപിപി തങള്‍,സഫാന ഷംന എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ഹസ്ന സലാഹ് (പ്രസിഡന്റ്),സീനത്ത് ബികെ (ജനറല്‍ സെക്രട്ടറി),മുബഷിറ മുസ്തഫ(ട്രഷറര്‍),ജുമാന ജസീര്‍,ബാസില ബാവക്കുട്ടി,സലീന മുഹമ്മദ്, സബീല നൗഷാദ്,റംഷീദ താജുദ്ദീന്,ഷബ്നം,ദില്‍ഷാന,ഫാത്തിമ റഈസ,മുബഷിറ കല്ലായി(വൈസ് പ്രസിഡന്റുമാര്‍),ഷഹല റാഷിദ്,റിന്‍ഷി ഷമീര്‍,ഷറീന വിപി,ഷഹാന പെരുമ്പള്ളി,ജംഷി സലീം,ജുമാന ഹസീന്,ബുഷ്റ ടികെ,ആയിഷ ഷിബ്ന,ആയിഷ ഷമീന(സെക്രട്ടറിമാരായി). സംഗമം ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. അഡ്വ.റുമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
ഡോ.ഫാത്തിമ ശുക്കൂര്‍,സഫിയ മൊയ്തീന്,റീന ടീച്ചര്‍,നജ്മ സാജിദ്,ഷഫാന,ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമോന്‍,കെപിഎ സലാം,പിവി നാസര്‍,ബാബു എടക്കുളം പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ കരീം കാലടി,സക്കീര്‍ പാലത്തിങ്ങല്‍, ഷിഹാബ് ഏറനാട്,മുജീബ് കോട്ടക്കല്‍,മൊയ്തീന് പൊന്നാനി,ലത്തീഫ് തെക്കഞ്ചേരി,നാസര്‍ എടപ്പറ്റ,നജ്മുദ്ദീന് മലപ്പുറം,മുസ്തഫ ആട്ടീരി,വനിതാ വിങ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് നടത്തിയ കിഡ്സ് കോര്‍ണര്‍ ജില്ലാ സെക്രട്ടറി ഷരീഫ് മലബാറിന്റെ നേതൃത്വത്തില്‍ ജാഫര്‍ പുല്പറ്റ,നിഷാദ് പുല്പാടന് നിയന്ത്രിച്ചു. ദില്‍നാ ഫിറോസ് ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എപി നൗഫല്‍ സ്വാഗതവും ട്രഷറര്‍ സിവി അഷ്റഫ് നന്ദിയും പറഞ്ഞു.