
ദുബൈയില്‍ രണ്ട് ടാക്സി കമ്പനികള്‍ ഒരു പ്ലാറ്റ്ഫോമില്‍; കാത്തിരിപ്പ് സമയം കുറയും
ദുബൈ : വേനല്‍ക്കാലത്ത് ജീവനക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടികുറക്കും. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ പതിനഞ്ചോളം ദുബൈ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി ലഘൂകരിക്കും. ഓഫീസ് പ്രവര്‍ത്തനം വെള്ളിയാഴ്ചകളില്‍ താല്കാലികമായി നിര്‍ത്തിവെക്കും. ദുബൈ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ച സമ്മര്‍ ഈസ് ഫ്ളെക്സിബിള്‍ എന്ന പൈലറ്റ് പദ്ധതിയുടെ ഭാഗമാണിത്. തൊഴില്‍ അന്തരീക്ഷം കൂടുതല്‍ വഴക്കമുള്ളതാക്കാനും ജീവനക്കാരുടെ പ്രകടനവും ജീവിത നിലവാരവും ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. വേനല്‍ക്കാല ജോലി സമയത്തെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. അതില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഓഫീസ് സമയം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു പൈലറ്റ് സ്കീം ആയതിനാല്‍, ഭാവി വേനല്‍ക്കാലത്ത് ഇത് ദീര്‍ഘകാല നയമായി അവതരിപ്പിക്കണമോ എന്നതിനെക്കുറിച്ചുള്ള ശുപാര്‍ശകളുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹ്യൂമണ്‍ റിസോഴ്സ് വകുപ്പി പഠന വിധേയമാക്കും. ദുബൈയെ ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന് ഈ പദ്ധതി പിന്തുണ നല്കുന്നു.