
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: രക്ഷാപ്രവര്‍ത്തനം,ദുരിതാശ്വാസം, പരിശീലനം,മികച്ച സാങ്കേതിക മുന്നേറ്റം എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ദുബൈ പൊലീസും വേള്‍ഡ് റെസ്ക്യൂ ഓര്‍ഗനൈസേഷനും (ഡ്ബ്ലുആര്ഒ) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യുഎഇ റെസ്ക്യൂ ചലഞ്ച് 2025ന്റെ ഭാഗമായി ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി ഡബ്ല്യുആര്‍ഒ പ്രസിഡന്റ് പോള്‍ ഷ്രോഡറുമായി കരാറില്‍ ഒപ്പുവച്ചു. 2027ല്‍ വേള്‍ഡ് റെസ്ക്യൂ ചലഞ്ചിന് ആതിഥേയത്വം വഹിക്കാന്‍ തയാറെടുക്കുന്ന ദുബൈക്ക് ഇത് ആവേശം പകരുന്നതാണെന്ന് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍രി പറഞ്ഞു. ഈ സഹകരണം ഡബ്ല്യുആര്ഒയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ഉയര്‍ന്ന വൈദഗ്ധ്യവും നിര്‍ണായക മേഖലയില്‍ ദുബൈ പൊലീസിന്റെ റെസ്ക്യൂ ടീമുകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.