വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

അബുദാബി: മേഖലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശം വിളംബരം ചെയ്ത് യമനില്‍ നിന്നുള്ള മുനീര്‍ അല്ദഹ്മി ഒട്ടകപ്പുറത്ത് അബുദാബിയിലെത്തി. 35 വയസ്സുകാരനായ മുനീര്‍ ഇതിനകം 3,155 കിലോമീറ്റര്‍ പിന്നിട്ടു. ഇനി യൂറോപ്പിലേക്കാണ് ലക്ഷ്യം. സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാനാണ് തന്റെ ഇതിഹാസ യാത്രയെന്ന് മുനീറിന്റെ സഞ്ചാരം വിവരിച്ച് നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഹദര്‍മൗത്തിലെ താരിം നഗരത്തിലെ തന്റെ വീട്ടില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പാണ് പുറപ്പെട്ടത്. 2024ല്‍ വീട് വിട്ടതായും യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളില്‍ തങ്ങിയതായും മുനീര്‍ പറയുന്നു. ഖത്തറില്‍ എത്തുന്നതിനുമുമ്പ് മക്കയിലേക്കും മദീനയിലേക്കും യാത്ര തുടരുന്നതിന് മുമ്പ് രാജ്യം കടക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്നതിനായി അദ്ദേഹം സൗദി അറേബ്യയിലെ നജ്റാനില്‍ എട്ട് മാസം തങ്ങി. ജൂലൈ 6 ന് മുനീര്‍ ഖത്തര്‍ വിട്ട് യുഎഇ അതിര്‍ത്തിയിലെത്തി. ‘ബഹിരാകാശ സഞ്ചാരികളുടെ നാട്ടിലേക്ക് മരുഭൂമിയിലെ കപ്പലില്‍ യാത്ര’ എന്ന് ഈ യാത്രയെ മുനീര്‍ വിശേഷിപ്പിച്ചു. യുഎഇയുടെ ബഹിരാകാശ പദ്ധതിയെ തന്നെ വളരെ ആകര്‍ഷിച്ചതായും ഈ യാത്രക്ക് അത് പ്രചോദനമായതായും അദ്ദേഹം പറഞ്ഞു. ‘അറബ് ലോകം യുഎഇ ബഹിരാകാശ സഞ്ചാരികളെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഒട്ടകപ്പുറത്ത് സഞ്ചരിച്ചപ്പോള്‍, ഇപ്പോള്‍ നമ്മള് ബഹിരാകാശത്ത് എത്തിയിരിക്കുന്നു, ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,-അദ്ദേഹം പറഞ്ഞു. യാത്രക്കിടയില്‍ ദുബൈയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ വെച്ച് സഞ്ചരിച്ചിരുന്ന ഒട്ടകം നിര്‍മാണക്കുഴിയില്‍ വീണ് ചത്തു. ഒട്ടകത്തെ നഷ്ടപ്പെട്ട ദു:ഖത്തിലിരിക്കുമ്പോഴാണ് ഇമാറാത്തിന്റെ സ്നേഹം കൂടുതല്‍ അനുഭവിച്ചറിഞ്ഞു. നിരവധി പേര് അഞ്ച് ഒട്ടകങ്ങളെ വരെ വാഗ്ദാനം ചെയ്തു. അതില്‍ രണ്ടെണ്ണം തെരഞ്ഞെടുത്ത് അല്ദഹ്മി യാത്ര തുടര്‍ന്നു. യുഎഇ എമിറേറ്റുകളില്‍ ലഭിച്ച ആതിഥ്യമര്യാദയില്‍ അല്‍ ദഹ്മി അത്ഭുതപ്പെട്ടു. യുഎഇയിലെ പൊലീസ് സേന യാത്രയുടനീളം സുരക്ഷയൊരുക്കി. മുനീര്‍ ഇതിന് മുമ്പ് ഒട്ടകത്തിലല്ലാതെ ആഫ്രിക്കയില്‍ യാത്ര ചെയ്തിട്ടുണ്ട്. ജിബൂട്ടിയില്‍ നിന്ന് എത്യോപ്യ, കെനിയ, ടാന്‍സാനിയ, മൗറിറ്റാനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ദക്ഷിണ സുഡാന്, സുഡാന് എന്നിവിടങ്ങളിലേക്ക് 9500 കിലോമീറ്റര്‍ യാത്ര ചെയ്തു. ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നത് വ്യത്യസ്തവും ശാരീരിക വെല്ലുവിളിയുമാണെന്ന് മുനീര്‍ പറയുന്നു. യുഎഇയില്‍ കുറച്ചുകാലം ചെലവഴിച്ച ശേഷം, ബഹ്റൈന്‍, കുവൈത്ത്, ഇറാഖ് വഴി യൂറോപ്പിലേക്ക് ഒട്ടകപ്പുറത്ത് സഞ്ചരിക്കാനാണ് പദ്ധതി. സെപ്തംബര്‍ 26 ന് യുഎഇ വിടും. സ്പെയിനിലെ മാഡ്രിഡില്‍ എത്തുക എന്നതാണ് തന്റെ ആത്യന്തിക സ്വപ്നം. ആഫ്രിക്ക കടന്ന് യമനില്‍ നിന്ന് സ്പെയിനിലേക്ക് ഒട്ടകപ്പുറത്ത് യാത്ര ചെയ്ത സഞ്ചാരിയായി ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ സ്വയം വിശ്വസിക്കുന്നുവെങ്കില്‍ ഒരു റോഡും വളരെ ദൈര്‍ഘ്യമേറിയതല്ല.’-മുനീര്‍ അല്ദഹ്മി ആത്മവിശ്വാസത്തോടെ പറയുന്നു.