
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഷാര്‍ജ: ഷാര്‍ജയില്‍ കുഞ്ഞിനെ കൊലപ്പെടുത്തി മലയാളി യുവതി ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക(33)യാണ് ഒരു വയസും നാലു മാസവും പ്രായമുള്ള മകള്‍ വൈഭവിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് താമസ സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. ഭര്‍ത്താവ് നിധീഷുമായി വിപഞ്ചിക അകല്‍ച്ചയിലായിരുന്നു.
യുവതിയുടെ കഴുത്തില്‍ ആത്മഹത്യ തെളിയിക്കുന്ന വ്യക്തമായ പാടുകളുണ്ടായിരുന്നുവെന്ന് സംഭവ സ്ഥലം പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ്. വിവരമറിഞ്ഞയുടന്‍ ഷാര്‍ജ പൊലീസ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. സംഭവത്തെ കുറിച്ച് അല്‍ ബുഹൈറ പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.