
20 രാജ്യങ്ങളില്‍ നിന്ന് നൂറിലധികം ഇനങ്ങളുമായി ലുലുവില്‍ ‘മംഗോ മാനിയ’
ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചത്
അബുദാബി: ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. നാറാത്ത് പുല്ലൂപ്പി സ്വദേശി കെവി അബ്ദുന്നാസറിന്റെ മകന് ശാക്കിര്‍ (38) ആണ് മരിച്ചത്. അബുദാബി കെഎംസിസി കെയര്‍ അംഗമായിരുന്നു. മാതാവ്:ഖദീജ. ദാലില്‍ സ്വദേശിനി റുക്സാനയാണ് ഭാര്യ. മക്കള്‍: മെഹ്വിഷ് ഫാത്തിമ,ശയാന് ശാക്കിര്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകും. നിടുവാട്ട് ജുമാമസ്ജിദ് ഖബര്സ്ഥാനില്മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.