
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
കുവൈത്ത് : കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. കുവൈത്തി ല്‍ നടന്ന സാരഥിയുടെ സില്‍വര്‍ ജൂബിലി ആഘോഷ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്. നിലവില്‍ പതിനൊന്ന് വീടുകളുടെ നിര്‍മാണം സാരഥി സ്വപ്നവീട് പദ്ധതിയില്‍ പൂര്‍ത്തിയായിരുന്നു. നാല് വീടുകള്‍ കൂടി ചേര്‍ത്ത് പതിനഞ്ച് വീടുകള്‍ സാരഥീയം കൂട്ടായ്മയും പത്ത് വീടുകള്‍ യൂസഫലിയും നല്‍കുന്നതോടെ 25 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങും. സില്‍വര്‍ ജൂബിലി ആഘോഷത്തൊടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കുവൈത്ത് സാരഥിയുടെ പരമോന്നത ബഹുമതിയായ ‘ഗുരുദേവ സേവാരത്ന അവാര്‍ഡ് ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമി യൂസഫലിക്ക് നല്കി ആദരിച്ചു. മാനുഷിക സേവനരംഗത്ത് യൂസഫലി നല്കുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും മാനുഷിക മൂല്യങ്ങളുടെ പ്രധാന്യവും ചടങ്ങില്‍ സംസാരിച്ച യൂസഫലി ഉയര്‍ത്തികാട്ടി. ശ്രീനാരായണീയര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്നവീട് പദ്ധതിയില്‍ നിര്‍മിച്ച പതിനൊന്നാമത് വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു കുട്ടികള്‍ക്കുള്ള പഠനസഹായവും വേദിയില്‍ പ്രഖ്യാപിച്ചു. കുവൈത്ത് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സഞ്ജയ് കെഎം,സാരഥി പ്രസിഡന്റ് അജി കെആര്‍,സ്വാമി വീരേശ്വരാനന്ദ,സാരഥി പ്രസിഡന്റ് അജി കെ.ആര്,ജനറല്‍ സെക്രട്ടറി ജയന് സദാശിവന്,വനിതാ വേദി ചെയര്‍പഴ്സണ്‍ പ്രീതി പ്രശാന്ത് പ്രസംഗിച്ചു.